മൃതദേഹം കൊണ്ട് വരുന്നതിന് ഇരട്ടിചാർജ്: നടപടി എയർ ഇന്ത്യ പിൻവലിച്ചു
text_fieldsഅബൂദബി: യു.എ.ഇയിൽനിന്ന് മൃതദേഹങ്ങൾ നാട്ടിേലക്ക് കൊണ്ടുപോകാനുള്ള നിരക്ക് ഇരട്ടിയാക്കിയ നടപടി എയർ ഇന്ത്യ പിൻവലിച്ചു. പ്രവാസലോകത്ത് ഉയർന്ന ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് പിൻവലിക്കൽ. പഴയ നിരക്കിൽതന്നെ മൃതദേഹങ്ങൾ കൊണ്ടുപോകാനാണ് പുതിയ തീരുമാനം.
നിശ്ചിത നിരക്കിൽ നൽകിയിരുന്ന 50 ശതമാനം ഇളവ് പിൻവലിച്ചതോടെയായിരുന്നു നിരക്ക് ഇരട്ടിയായി വർധിച്ചിരുന്നത്. ഇേതാടെ, ദുബൈയിൽനിന്ന് കൊച്ചിയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നിരക്ക് 30 ദിർഹമായി ഉയർന്നിരുന്നു. മൃതദേഹത്തിെൻറ തൂക്കത്തിന് അനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന രീതിക്കെതിരെ പ്രവാസലോകത്ത് കാലങ്ങളായി പ്രതിഷേധം തുടരുകയാണ്. ഇൗ രീതി ഒഴിവാക്കുമെന്ന് നേരത്തേ അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെയാണ് ഒരു അറിയിപ്പ് പോലുമില്ലാതെ നിരക്ക് ഇരട്ടിയാക്കിയത്. എയർ ഇന്ത്യയുടെ പ്രവാസിദ്രോഹ നടപടികൾക്കെതിരെ സംഘടനകൾ ഒരുമിച്ചുള്ള സമരത്തിന് തയാറെടുക്കുന്നതിനിടെയാണ് നിരക്ക് ഇരട്ടിയാക്കിയ തീരുമാനം പിൻവലിച്ചത്. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ശനിയാഴ്ച ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ദുബൈയിൽ പറഞ്ഞിരുന്നു.
അടുത്ത കാലത്ത് രണ്ടാം തവണയാണ് പ്രവാസികളുടെ പ്രതിേഷധച്ചൂടിന് മുന്നിൽ എയർ ഇന്ത്യ അധികൃതർ മുട്ടുമടക്കുന്നത്. രോഗികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സ്ട്രെച്ചർ സംവിധാനത്തോടെയുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ എയർ ഇന്ത്യയെടുത്ത തീരുമാനം പ്രവാസികളുടെ പ്രതിഷേധം കാരണം പിൻവലിച്ചിരുന്നു. 7000 മുതൽ 10,000 ദിർഹം വരെ ചാർജ് ഇൗടാക്കിയിരുന്ന സ്ഥാനത്ത് 2018 ജൂലൈ 20 മുതൽ 30,000 ദിർഹം വരെ ഇൗടാക്കാനായിരുന്നു തീരുമാനം. നിരക്ക് കുത്തനെ കൂട്ടാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസലോകത്ത് ഉയർന്നത്. തുടർന്ന് പഴയ നിരക്ക് തന്നെ ഇൗടാക്കിയാൽ മതിയെന്ന് അധികൃതർ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.