സൂഖ് അല്‍ മര്‍ഫയില്‍ ബിസ്മി മൊത്ത വ്യാപാര സ്റ്റോര്‍ തുറന്നു
text_fieldsദുബൈ: അതിവേഗം വളരുന്ന എഫ്.എം.സി.ജി കമ്പനിയായ ബിസ്മി ഗ്രൂപ് ഓഫ് കമ്പനീസ് മേഖലയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ സ്റ്റോര്‍ തുറന്നു. ദേര വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിനും ദുബൈ ഹോസ്പിറ്റലിനും എതിര്‍വശത്ത് സൂഖ് അല്‍ മര്‍ഫയിലെ ബിസ്മി ഹോള്‍സെയിലില്‍ നിത്യോപയോഗ സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയുള്‍പ്പെടെ എല്ലാ ഉൽപന്നങ്ങളും മൊത്ത വിലക്കാണ് ലഭ്യമാക്കിയിട്ടുള്ളത്.
വീട്ടാവശ്യങ്ങൾക്ക് ഹോൾസെയിൽ വിലയിൽ റീട്ടെയിലായും കച്ചവടക്കാർക്ക് മികച്ച വിലയിൽ ഓഫറുകളോടെയും സാധനങ്ങൾ ലഭ്യമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബിസ്മി ഹോള്‍സെയില്‍ വിപ്ലവകരമായ ഷോപ്പിങ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഉപയോക്താവിന് എല്ലാ ഉല്പന്നങ്ങളും പീസുകളായോ ഔട്ടറായോ കാര്‍ട്ടണായോ വാങ്ങാമെന്നും ഗ്രൂപ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ പി.എം. ഹാരിസ് പറഞ്ഞു. ഉപഭോക്തൃ സാധനങ്ങള്‍ ആവശ്യമുള്ള മേഖലയിലെ ഏതൊരു ബിസിനസിനും ഏകജാലക പരിഹാര ദാതാവാണ് ബിസ്മി. മേഖലയിലുടനീളമുള്ള 7,000ത്തിലധികം ബിസിനസുകള്‍ക്ക് ബിസ്മി പ്രതിദിനം സേവനം നല്‍കുകയും ചെയ്യുന്നു. ആഗോള ബ്രാന്‍ഡുകളുമായി സഹകരിച്ച് എല്ലാ ഉപഭോക്തൃ ഉല്പന്നങ്ങളിലും വാല്യൂ പാക്കുകളുടെ വലിയ നിരതന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഓരോ ഉപഭോക്താവിനും കാര്യമായ നേട്ടമുണ്ടാക്കുന്നതാണ്. നിത്യേനയുള്ള ഗാര്‍ഹിക പര്‍ച്ചേസുകളില്‍ ഉപഭോക്താക്കൾ ഏറ്റവും കുറഞ്ഞ വില നല്‍കുന്നതിലൂടെ പ്രതിമാസ ബജറ്റില്‍ 20-25 ശതമാനം വരെ ലാഭിക്കാന്‍ സഹായിക്കും -അദ്ദേഹം വ്യക്തമാക്കി.
നൂറുകണക്കിന് റീട്ടെയില്‍ ഔട്ലെറ്റുകള്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പലചരക്ക് ഷോപ്പുകള്‍, റസ്റ്റാറന്റുകള്‍ എന്നിവ ബിസ്മിയില്നിന്നാണ് സാധനങ്ങള്‍ വാങ്ങുന്നത്. ഇതിലൂടെ റീട്ടെയില്‍ രംഗത്ത് ചുരുങ്ങിയ കാലയളവില്‍ മുദ്രപതിപ്പിക്കാന് ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. യു.എ.ഇയിലുടനീളം നൂറിലധികം ഡോര്‍ ടു ഡോര്‍ ഡെലിവറി വാഹനങ്ങള്‍ ബിസ്മി ഗ്രൂപ്പിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.