ചെർക്കളം അബ്ദുല്ല അനുസ്മരണം; കെ.എം.സി.സി രക്തദാന ക്യാമ്പ് നടത്തി
text_fieldsദുബൈ: പ്രവാസി മലയാളി സമൂഹം യു.എ.ഇക്ക് നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്ന് അബ്ദുസുബ്ഹാൻ ബിൻ ഷംസുദ്ദീൻ പറഞ്ഞു.
മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ചെർക്കളം അബ്ദുല്ലയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിവിധ സ്ഥലങ്ങളിലായി നടന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളിലൂടെ 2500ഓളം യൂനിറ്റ് രക്തം ദുബൈ ഹെൽത്ത് അതോറിറ്റിക്ക് കൈമാറി.
കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പുമായി സഹകരിച്ച് ദുബൈ ഹെൽത്ത് അതോറിറ്റിയുടെ സഹായത്തോടെ ദേര ബനിയാസ് മെട്രോ സ്റ്റേഷനു സമീപം നടത്തിയ രക്തദാന ക്യാമ്പിൽ ജില്ല കെ. എം.സി.സി പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ അരികുറ്റി മുഖ്യാതിഥിയായി. ജീവിതം കൊണ്ട് സംഭവബഹുലമായ അടയാളങ്ങള്‍ തീര്‍ത്ത നേതാവായിരുന്നു ചെര്‍ക്കളം അബ്ദുല്ലയെന്ന് ഇസ്മായിൽ അരികുറ്റി പറഞ്ഞു.
ജില്ല ജന. സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ജില്ല കമ്മിറ്റി ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച്. നൂറുദ്ദീൻ, റാഫി പള്ളിപ്പുറം, ഹസൈനാർ ബീഞ്ചന്തടുക്ക, ഫൈസൽ മുഹ്സിൻ, സലാം തട്ടാനിച്ചേരി, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ നാലാംവാതുക്കൽ, ഡോ. ഇസ്മായിൽ, കെ.ജി.എൻ. റഹൂഫ്, സത്താർ ആലമ്പാടി, ഉപ്പി കല്ലിങ്ങായി, ഷംസുദ്ദീൻ പാടലടുക്ക, അബ്ബാസ് ബേരികെ, കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ പ്രതിനിധി ശിഹാബ് തെരുവത്ത്, അൻവർ വയനാട് തുടങ്ങിയവർ സംബന്ധിച്ചു. ജില്ല കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.