Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി ഗ്ലോ​ബ​ൽ...

അ​ബൂ​ദ​ബി ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് വീ​ക്കി​ൽ ഡോ. ​ജോ​ർ​ജ് മാ​ത്യു​വി​ന് ആ​ദ​രം

text_fields
bookmark_border
അ​ബൂ​ദ​ബി ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് വീ​ക്കി​ൽ ഡോ. ​ജോ​ർ​ജ് മാ​ത്യു​വി​ന് ആ​ദ​രം
cancel
camera_alt

അബൂദബി ഗ്ലോബൽ ഹെൽത്ത് വീക്കിൽ ഡോ. ജോർജ് മാത്യു സംസാരിക്കുന്നു

അ​ബൂ​ദ​ബി: യു.​എ.​ഇ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ വ​ർ​ത്ത​മാ​ന​വും ഭാ​വി​യും പ​ങ്കു​വെ​ക്കു​ന്ന അ​ബൂ​ദ​ബി ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് വീ​ക്കി​ൽ രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​ഗ​ല്ഭ വ്യ​ക്തി​ത്വ​വും മ​ല​യാ​ളി​യു​മാ​യ ഡോ. ​ജോ​ർ​ജ് മാ​ത്യു​വി​ന് ആ​ദ​രം.

പ്ര​മു​ഖ ഇ​മാ​റാ​ത്തി ഓ​ങ്കോ​ള​ജി​സ്റ്റ് പ്ര​ഫ. ഹു​മൈ​ദ് അ​ൽ ശം​സി​യു​ടെ ‘ഹെ​ൽ​ത്ത്കെ​യ​ർ ഇ​ൻ ദ ​യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സ്’ എ​ന്ന പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ലാ​ണ് ഡോ. ​ജോ​ർ​ജി​ന്‍റെ സം​ഭാ​വ​ന​ക​ളെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ ആ​ദ​രി​ച്ച​ത്.

രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഡോ. ​ജോ​ർ​ജ് യു.​എ.​ഇ​യു​ടെ ആ​രോ​ഗ്യ വ​ള​ർ​ച്ച വ്യ​ക്ത​മാ​ക്കു​ന്ന പു​സ്ത​ക​ത്തി​ന്റെ ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങു​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് പ്ര​ഫ. ഹു​മൈ​ദ് പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് അ​ബൂ​ദ​ബി ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് വീ​ക്കി​ലെ ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്‌​സ് ബൂ​ത്തി​ലെ​ത്തി​യ​ത്. ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്‌​സ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ, സി.​ഇ.​ഒ ജോ​ൺ സു​നി​ൽ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക​രി​യ​റി​ന്റെ ഒ​രു സ​മ​യ​ത്ത് കാ​ലി​ഫോ​ർ​ണി​യ​യി​ലേ​ക്ക്​ മാ​റാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ശൈ​ഖ്​ സാ​യി​ദു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ജീ​വി​തം മാ​റ്റി​മ​റി​ച്ചു​വെ​ന്ന്​ ഡോ. ​ജോ​ർ​ജ് അ​നു​സ്മ​രി​ച്ചു. അ​ടു​ത്തി​ടെ അ​ബൂ​ദ​ബി അ​ൽ മ​ഫ്​​റ​കി​ലെ ശൈ​ഖ് ശ​ഖ്ബൂ​ത്ത് മെ​ഡി​ക്ക​ൽ സി​റ്റി​ക്ക് സ​മീ​പ​ത്തു​ള്ള റോ​ഡി​ന് ജോ​ർ​ജ് മാ​ത്യു സ്ട്രീ​റ്റ് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തി​രു​ന്നു.

സ​മ്പൂ​ർ​ണ യു.​എ.​ഇ പൗ​ര​ത്വം, സാ​മൂ​ഹി​ക സേ​വ​ന​ത്തി​നു​ള്ള പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ അ​ബൂ​ദ​ബി അ​വാ​ർ​ഡ് എ​ന്നി​വ​യി​ലൂ​ടെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGlobal Health Week
News Summary - Dr. George Mathew honored at Abu Dhabi Global Health Week
Next Story