പൗരോഹിത്യത്തിെൻറ പ്രണയഭയം വെളിപ്പെടുത്തി ‘ഒരു ദേശം നുണ പറയുന്നു’
text_fieldsഅബൂദബി: അബൂദബി മലയാളി സമാജം സംഘടിപ്പിക്കുന്ന നാടക മഹോത്സവത്തിെൻറ ആറാം ദിനം യുവകലാസാഹിതി തോപ്പിൽഭാസി നാടക സംഘം ‘ഒരു ദേശം നുണ പറയുന്നു’ നാടകം അരങ്ങിലെത്തിച്ചു. പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ എ. ശാന്തകുമാർ രചന നിർവഹിച്ച നാടകം സംവിധാനം ചെയ്തത് ഷൈജു അന്തിക്കാടാണ്.
പ്രണയത്തെ മതപൗരോഹിത്യവും സമൂഹവും എത്രമാത്രം ഭയപ്പെടുന്നു എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ‘ഒരു ദേശം നുണ പറയുന്നു’ എന്ന സാമൂഹിക നാടകം. ഇസ്ലാം,- ക്രിസ്ത്യൻ മതങ്ങളില്‍പ്പെട്ട രണ്ടുപേര്‍ വിവാഹിതരാവുന്നത് പ്രമേയമായ നാടകം വിവാദത്തില്പ്പെടുന്നതോടെ നാടകത്തിെൻറ കഥ തന്നെ മാറ്റേണ്ടി വരുന്ന ദുരവസ്ഥയാണ് ‘ഒരു ദേശം നുണ പറയുന്നു’ നാടകം പറയുന്നത്. ഉപഭോഗ സംസ്കാരത്തിെൻറ ഭാഗമായി ഒരു ദിവസം ഒരു നുണയെങ്കിലും പറയാതെ മലയാളിക്ക് ജീവിക്കാനാവില്ലെന്നും ഈ നാടകം സമർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.