ശൈഖ് സുൽത്താൻ രചിച്ച ‘നംറൂദ്’ നാടകം മോസ്കോ ആർട്ട് തിയറ്ററിൽ അരങ്ങേറും
text_fieldsഷാർജ: ബാബിലോണിയൻ ഏകാധിപതിയും അസീറിയ സാമ്രാജ്യത്തിലെ രാജാവുമായിരുന്ന നംറൂദിനെ കുറിച്ച് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി രചിച്ച നാടകം മോസ്കോ പുസ്തകമേളയോടനുബന്ധിച്ച് മോസ്കോയിലെ ഗോർക്കി ആർട്ട് തിയറ്ററിൽ അരങ്ങേറും. തുനീഷ്യൻ സംവിധായകനും സോണോഗ്രാഫറുമായ മോൺസെഫ് സൂയിസി സംവിധാനം ചെയ്യുന്ന നാടകം ഷാർജ നാഷനൽ തിയറ്ററാണ് നിർമിച്ചിരിക്കുന്നത്.
നംറൂദിെൻറ രക്തച്ചൊരിച്ചിലും തലച്ചോറിലേക്കുള്ള കൊതുകിെൻറ പ്രവേശനവും കൊതുകിനെ പുറംതള്ളാൻ ചക്രവർത്തി ജനതയോട് ചെരിപ്പ്കൊണ്ട് അടിക്കാൻ ആവശ്യപ്പെടുന്നതും തുടർന്ന് തെൻറ അന്യായത്തിനിരയായവരുടെ കൈകളാൽ മരണത്തിലെത്തുന്നതുമായ സംഭവങ്ങളാണ് അരങ്ങിൽ വിവരിക്കുന്നത്. ഇമറാത്തി നടൻ അഹമ്മദ് അൽ ജസ്മിയാണ് നംറൂദിെൻറ വേഷമണിയുക. പ്രശസ്തരായ ഇമറാത്തി, അറബ് കലാകാരന്മാരാണ് അരങ്ങിലെത്തുന്നത്. സംഗീതവും ശബ്ദ ഇഫക്റ്റുകളും ഇബ്രാഹിം അൽ അമിരിയാണ് നിർവഹിച്ചിരിക്കുന്നത്.
മോസ്കോ പുസ്തകമേളയിൽ ആദ്യമായാണ് ഒരു അറബ് രാജ്യത്തിന് വിശിഷ്ടാതിഥി പദവി ലഭിക്കുന്നത്. അതിനാൽ, അറബ് കലകളുടെ നിറവസന്തം തന്നെ മോസ്കോയിൽ ചാർത്താനുള്ള ഒരുക്കത്തിലാണ് ഷാർജ. അറബി ഗദ്യത്തിെൻറയും കവിതയുടെയും സൗന്ദര്യശാസ്ത്രം പ്രദർശിപ്പിക്കുന്ന സാംസ്കാരിക സെഷനുകൾ, ഇമറാത്തി പൈതൃകങ്ങൾ വിളിച്ചോതുന്ന അവതരണങ്ങൾ, കലകൾ, കരകൗശലം, സംഗീതം, നടനം തുടങ്ങിയവയുടെ കുടമാറ്റത്തിനാണ് മോസ്കോ വേദിയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.