ദുബൈ മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്സ് റോഡുകളിൽ ഇനി പരമാവധി വേഗം 110 കി.മീ
text_fieldsദുബൈ: മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയിൽ ദുബൈയുടെ പരിധിയിൽ വരുന്ന ഭാഗത്ത് വാഹനമോടിക്കാനുള്ള പരമാവധി വേഗം നാളെ മുതൽ മണിക്കൂറിൽ 110 കിലോമീറ്റായി താഴും. അതിവേഗ വാഹനയോട്ടം അപകടം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് വേഗപരിധി 120 ൽ നിന്ന് കുറക്കുന്നത്. ഇതുസംബന്ധിച്ച നേരത്തെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ ) ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ദുബൈ ആര്‍.ടി.എ യും ദുബൈ പോലീസും ചേര്‍ന്ന് നടത്തിയ പഠനങ്ങളിൽ രണ്ടു റോഡുകളിലും വാഹനങ്ങളുടെ അതിവേഗതയും ശ്രദ്ധക്കുറവുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്.
അന്താരാഷ്ട്ര നിലവാരത്തിനുസരിച്ചുള്ള സുരക്ഷാ സംവിധാനം ഏർപ്പെടുത്താനാണ് 110 കിലോമീറ്റർ എന്ന പരിധി നിശ്ചയിച്ചത്. അമിത വേഗത്തിൽ പായുന്നവരെ കണ്ടുപിടിക്കാൻ േറാഡുകളിലുടനീളം കാമറകളും റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്. ഷാർജ, അജ്മാൻ എമിറേറ്റുകളിൽ താമസിക്കുന്നവർ ദുബൈയിലെ ജോലി സ്ഥലത്തേക്ക് എത്താൻ ആശ്രയിക്കുന്ന റോഡുകളാണിവ. ഈ രണ്ട് റോഡുകളിലും വേഗപരിധി കുറയ്ക്കുന്നുവെന്ന അറിയിപ്പുള്ള സൂചനാബോർഡുകൾ ദുബൈ പോലീസ് സ്ഥാപിച്ചിട്ടുണ്ട്. പുതിയ റഡാര്‍ ക്യാമറ നിരീക്ഷണങ്ങളും പുതിയ നടപടിയുടെ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്. ഇതുവഴി വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിച്ചില്ലെങ്കില്‍ റഡാര്‍ കാമറകളില്‍ കുടുങ്ങും. 2017 ആദ്യപകുതിയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ 99 അപകടങ്ങളുണ്ടായി. ഇവയിൽ ആറുപേര്‍ മരിച്ചു. 78 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന ആകെ 196 അപകടങ്ങളില്‍ 33 പേര്‍ മരിച്ചു. 249 പേര്‍ക്ക് പരിക്കേറ്റു. എമിരേറ്റ്സ് റോഡില്‍ ഈ വര്‍ഷം ആദ്യ ആറുമാസത്തില്‍ 40 അപകടങ്ങളില്‍ പത്തു പേർ മരിച്ചു. 75 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ വര്‍ഷം ആകെയുണ്ടായ 86 അപകടങ്ങളില്‍ 29 പേരാണ് മരിച്ചതെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ പറഞ്ഞു. എന്നാൽ ഇൗ റോഡുകളിൽ ഷാർജയിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ വേഗപരിധി കുറച്ചിട്ടില്ല. ഇപ്പോള്‍ രണ്ടു റോഡുകളിലുമായി ഒരു ദിശയില്‍ മണിക്കൂറില്‍ പന്ത്രണ്ടായിരത്തോളം വാഹനങ്ങളാണ് സഞ്ചരിക്കുന്നത്.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അബുദാബി ഭാഗത്തേക്ക് ശരാശരി സഞ്ചരിക്കുന്ന 7009 വാഹനങ്ങളില്‍ ആറു ശതമാനം ട്രക്കുകളാണ്. ഷാര്‍ജ ഭാഗത്തേക്കുള്ള 7821 വാഹനങ്ങളില്‍ 12 ശതമാനമാണ് ട്രക്കുകള്‍. എമിരേറ്റ്സ് റോഡില്‍ അബൂദാബി ,ഷാര്‍ജ ഭാഗത്തേക്കായി യഥാക്രമം 6442,3416 എന്നിങ്ങനെയാണ് ശരാശരി . ഇവയില്‍ ട്രക്കുകള്‍ ആറും പതിനാലും ശതമാനമാണ്. അപകടം ഇല്ലാത്ത നിലയിലേക്ക് ഗതാഗത സംവിധാനത്തെ കൊണ്ടുവരികയാണ് ദുബൈ പോലീസിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.