ഉപവാസത്തിന് പരിസമാപ്തി; ഇന്ന് ഈസ്റ്റർ
text_fieldsദുബൈ: ഉപവാസത്തിന് പരിസമാപ്തി കുറിച്ച് ക്രൈസ്തവ വിശ്വാസികൾ ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കും. ഇതിെൻറ ഭാഗമായി ശനിയാഴ്ച രാത്രി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിൽ ഉയിർപ്പു ശുശ്രൂഷകൾ നടന്നു. രാത്രി ഏഴു മുതലായിരുന്നു ഭൂരിപക്ഷം പള്ളികളിലും ചടങ്ങുകൾ. പുലർച്ച വരെ നീണ്ടു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ നിശ്ചിത അളവിൽ മാത്രമേ വിശ്വാസികൾക്ക് പള്ളികളിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവർക്ക് വീട്ടിലിരുന്ന് തത്സമയം കാണാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.
ഷാർജ സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയാർക്കൽ കത്തീഡ്രലിൽ രാത്രി ഏഴിന് ഉയിർപ്പു ശുശ്രൂഷകൾ ആരംഭിച്ചു. ഉയിർപ്പിെൻറ പ്രഖ്യാപനവും പ്രദക്ഷിണവും പ്രത്യേക പ്രാർഥനകളും കുർബാനയും നടത്തി. ശുശ്രൂഷകൾക്ക് വികാരി ഫാ. എബിൻ ബേബി ഉമേലിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ഏല്യാസ് മാത്യു സന്നിഹിതനായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ശുശ്രൂഷകൾക്ക് 300പരം പേർ പങ്കെടുെത്തന്ന് പള്ളി സെക്രട്ടറി അറിയിച്ചു. ദുബൈ സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ യൂഹാനോൻ മാർ ദെമത്രിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഉയിർപ്പു ശുശ്രൂഷ നടന്നു. ഫുജൈറ സെൻറ് പീറ്റേഴ്സ് ജെ.എസ്.ഒ ചർച്ചിൽ നടന്ന ചടങ്ങുകൾക്ക് വികാരി ഫാ. സജോ പി. മാത്യു നേതൃത്വം നൽകി.
അബൂദബി: സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ബെന്നി മാത്യു മുഖ്യകാർമികത്വം വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നൂറോളം വിശ്വാസികൾക്ക് മാത്രമായിരുന്നു പ്രവേശനം. ഒട്ടേറെ വിശ്വാസികൾ ഓൺലൈനായി ഈസ്റ്റർ ശുശ്രൂഷകളിൽ പങ്കെടുത്തു. അൽഐൻ സെൻറ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ ചടങ്ങുകൾക്ക് വികാരി ഫാ. സെബി എൽദോസ് മുഖ്യ കാർമികത്വംവഹിച്ചു. രാവിലെ യാമ നമസ്കാരങ്ങളും വിശുദ്ധ കുർബാനയും നടന്നു. വൈകീട്ട് 7.30നായിരുന്നു ഉയിർപ്പിെൻറ ശുശ്രൂഷകൾ നടന്നത്. നേരത്തേ രജിസ്റ്റർ ചെയ്ത വിശ്വാസികൾക്കു മാത്രമായിരുന്നു പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.