Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതാ​മ​സ​സ്ഥ​ല​ത്ത്...

താ​മ​സ​സ്ഥ​ല​ത്ത് പ്ര​വേ​ശി​ക്കാ​ൻ സ​മ്മ​തം വേ​ണം

text_fields
bookmark_border
UAE Public Prosecution
cancel

ദു​ബൈ: യു.​എ.​ഇ​യി​ൽ മ​റ്റു​ള്ള​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ മു​മ്പ്​ അ​വ​രു​ടെ സ​മ്മ​തം വാ​ങ്ങ​ണ​മെ​ന്ന്​ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. സ​മ്മ​ത​മി​ല്ലാ​തെ മ​റ്റു​ള്ള​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത്​ പ്ര​വേ​ശി​ക്കു​ന്ന​ത് 2021ലെ ​ഫെ​ഡ​റ​ൽ ഉ​ത്ത​ര​വ് 31ന്‍റെ 474 ആ​ർ​ട്ടി​ക്കി​ൾ പ്ര​കാ​രം കു​റ്റ​ക​ര​മാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഒ​രു​വ​ർ​ഷം വ​രെ ത​ട​വും പ​തി​നാ​യി​രം ദി​ർ​ഹം പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ലം, താ​മ​സ​ത്തി​നാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന സ്ഥ​ലം, ഇ​തി​നോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ച സ്ഥ​ലം, പ​ണം സൂ​ക്ഷി​ക്കാ​നാ​യി നി​ർ​മി​ച്ച സ്ഥ​ലം, മ​റ്റ് പ്രോ​പ്പ​ർ​ട്ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ട​മ​യു​ടെ താ​ൽ​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യി പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല. ഇ​ത് ലം​ഘി​ക്കു​ന്ന​വ​രെ സ്ഥ​ല​ത്ത് നി​ന്ന് ഒ​ഴി​പ്പി​ക്കാ​ൻ ഉ​ട​മ​ക്ക് അ​വ​കാ​ശ​മു​ണ്ട്. ഒ​ഴി​യാ​ൻ ത​യാ​റാ​വാ​തെ മ​റ്റു​ള്ള​വ​രു​ടെ സ്ഥ​ല​ത്ത് ഒ​ളി​ച്ചു ക​ഴി​യു​ന്ന​വ​രെ പി​ടി​കൂ​ടി പു​റ​ത്താ​ക്കാ​ൻ കോ​ട​തി​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി. മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്കാ​ൻ എ​ല്ലാ​വ​രും പ​ര​സ്പ​രം ത​യ്യാ​റാ​വ​ണം. ആ​ഗോ​ള ത​ല​ത്തി​ൽ ഏ​ത്​ രാ​ജ്യ​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​ൻ സാ​ഹ​ച​ര്യ​മു​ള്ള രാ​ജ്യ​മെ​ന്ന യു.​എ.​ഇ​യു​ടെ സ്ഥാ​പ​നം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ പു​തി​യ നി​യ​മം സ​ഹാ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ResidenceUAE Public Prosecution
News Summary - enter residence Consent is required
Next Story