ആശ്രയം യു.എ.ഇ കമ്മിറ്റി വാര്‍ഷികം ആഘോഷിച്ചു
text_fieldsദുബൈ: മൂവാറ്റുപുഴ, കോതമംഗലം പ്രദേശങ്ങളിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം യു.എ.ഇ കമ്മിറ്റി "സ്നേഹസംഗമം-2018' എന്ന പേരില്‍ വാര്‍ഷികാഘോഷങ്ങൾ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ദുബൈ ഇന്ത്യന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം ഇടുക്കി എം.പി അഡ്വ.ജോയ്സ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ആശ്രയം യു.എ.ഇ കമ്മിറ്റി പ്രസിഡൻറ് റഷീദ് കോട്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. കെയറിെൻറ വകയായി ഫൈന്‍ ഫെയര്‍ എം.ഡി ഇസ്മായില്‍ റാവുത്തര്‍ നല്‍കിയ
10 ലക്ഷം രൂപ സ്വീകരിച്ച് കോതമംഗലം എം.എല്‍.എ ആൻറണി ജോര്‍ജ് ആശ്രയം ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിെൻറ ഷെയര്‍ വിതരണം ഡോ.അജയ്കുമാറിന് ഷെയര്‍ നല്‍കി മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ അബ്രഹാം ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ റാവുത്തര്‍, ഉമര്‍ അലി, അഡ്വ.ടി.എസ്. റഷീദ്, ഷെവലിയർ സാജു സക്കറിയ, അനുര മത്തായി, ഹസന്‍ ഗനി, സുബൈര്‍ പാലത്തിങ്കല്‍, ജോണ്‍ ഇമ്മാനുവല്‍, ജോണ്‍ മാമലശ്ശേരി,മേരി ജോര്‍ജ് തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, ഗായിക അഭിരാമി, എം.എ.സഹീര്‍, പി.എം.ഇസ്മായില്‍, മീനാക്ഷി ജയകുമാര്‍, യു.കെ. ഗ്രീന്‍വിച്ച് യൂനിവേഴ്സിറ്റിയില്‍ നിന്ന് എംടെക് കംപ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ഒന്നാം റാങ്ക് നേടിയ ജിബി റാവുത്തര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സുനില്‍ പോള്‍ സ്വാഗതവും ദീപു നന്ദിയും പറഞ്ഞു.
രാവിലെ നടന്ന വനിതാ സംഗമം ആശ്രയം വനിതാ വിഭാഗം രക്ഷാധികാരി മുംതാസ് റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം പ്രസിഡൻറ് സിനിമോള്‍ അലികുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ശരീഫ, മേരി ജോര്‍ജ് തോട്ടത്തില്‍, ടിറ്റി ബിനോയ്, ജീന ബിനില്‍, തുഷാര തനീഷ്, ഫെബിന്‍ റഷീദ്, സുബൈദ റഷീദ് എന്നിവര്‍ സംസാരിച്ചു. ശാലിനി സജി സ്വാഗതം പറഞ്ഞു. അബ്ദുല്‍ അസീസ് മുല്ലാട്ട് ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി. പിന്നണി ഗായിക അഭിരാമി അജയ് അവതരിപ്പിച്ച ഗാനമേള, വടം വലി മത്സരം, ചാക്യാര്‍ കൂത്ത് കുട്ടികള്‍ക്കുള്ള വിവിധ കലാ മത്സരങ്ങള്‍ തുടങ്ങിയവയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.