Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളിയുള്ളിടത്തെല്ലാം...

മലയാളിയുള്ളിടത്തെല്ലാം മലയാളമെന്നത് ചരിത്രപരമായ തീരുമാനം –സുജ സൂസൻ ജോർജ്​

text_fields
bookmark_border
മലയാളിയുള്ളിടത്തെല്ലാം മലയാളമെന്നത് ചരിത്രപരമായ തീരുമാനം –സുജ സൂസൻ ജോർജ്​
cancel

അബൂദബി: മലയാളിയുള്ളിടത്തെല്ലാം മലയാളം പ്രചരിപ്പിക്കുക എന്ന കേരള സർക്കാറി​​​െൻറ തീരുമാനം ചരിത്രപരമാണെന്ന്​  മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്​. മലയാളം മിഷൻ യു.എ.ഇ ചാപ്റ്ററി​​​െൻറ അബൂദബി മേഖല തല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ഇരുപതോളം രാജ്യങ്ങളിൽ മലയാളം മിഷ​​​െൻറ പ്രവർത്തനം വ്യാപിപ്പിക്കാനായത് ഭാഷാചരിത്രത്തിലെ നാഴികല്ലാണെന്നും സുജ സൂസൻ ജോർജ്​ പറഞ്ഞു.

അബൂദബി കേരള സോഷ്യൽ സ​​െൻററിൽ (കെ.എസ്​.സി) നടന്ന പരിപാടിയിൽ കെ.എസ്​.സി പ്രസിഡൻറ്​ പത്മനാഭൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി. രാഘവൻ, മലയാളം മിഷൻ യു.എ.ഇ ചാപ്റ്റർ കോഒാഡിനേറ്റർ കെ.എൽ. ഗോപി, കെ.ബി. മുരളി, ശക്തി തിയറ്റേഴ്സ് പ്രസിഡൻറ്​ കൃഷ്ണകുമാർ, സിന്ധു ഗോവിന്ദൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പുന്നൂസ് ചാക്കോ സ്വാഗതം പറഞ്ഞു.

കെ.എസ്​.സി, ഇന്ത്യ സോഷ്യൽ ആൻഡ്​ കൾച്ചറൽ സ​​െൻറർ, ഇന്ത്യൻ ഇസ്​ലാമിക് സ​​െൻറർ, അബൂദബി മലയാളി സമാജം തുടങ്ങിയ സംഘടനകൾ സംയുക്തമായാണ്  അബൂദബി കേന്ദ്രീകരിച്ച്​ മലയാളം മിഷ​​​െൻറ പ്രവർത്തനം തുടങ്ങുന്നത്​. ഇതി​​​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന മലയാളം ക്ലാസുകളിലേക്ക് കുട്ടികൾക്ക്​ രജിസ്​റ്റർ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-uae-gulf news
Next Story