Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി​ക​ളും...

പ്ര​വാ​സി​ക​ളും പ്ര​ക​ട​ന​പ​ത്രി​ക​യും യു.​ഡി.​എ​ഫ്​ പ​ത്രി​ക​യി​ൽ അ​വ​ഗ​ണ​ന, വാ​ഗ്​​ദാ​ന പെ​രു​മ​ഴ​യു​മാ​യി എ​ൽ.​ഡി.​എ​ഫ്​

text_fields
bookmark_border
പ്ര​വാ​സി​ക​ളും പ്ര​ക​ട​ന​പ​ത്രി​ക​യും യു.​ഡി.​എ​ഫ്​ പ​ത്രി​ക​യി​ൽ അ​വ​ഗ​ണ​ന, വാ​ഗ്​​ദാ​ന പെ​രു​മ​ഴ​യു​മാ​യി എ​ൽ.​ഡി.​എ​ഫ്​
cancel

ദു​ബൈ: ബ​ജ​റ്റ്​ പോ​ലെ​ത​ന്നെ​യാ​ണ്​ പ്ര​വാ​സി​ക​ൾ​ക്ക്​ പ്ര​ക​ട​ന​പ​ത്രി​ക​യും. വാ​രി​ക്കോ​രി വാ​ഗ്​​ദാ​ന​ങ്ങ​ളു​ണ്ടാ​വും. ഒ​ന്നും ന​ട​പ്പാ​ക്കി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഇ​ട​തു​വ​ല​തു മു​ന്ന​ണി​ക​ളു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ അ​വ​സ്​​ഥ​യും ഇ​തൊ​ക്കെ​ത​ന്നെ​യാ​ണ്. മു​മ്പ്​​ പ​ല​ത​വ​ണ പ​റ​ഞ്ഞു​പ​ഴ​കി ന​ട​പ്പാ​ക്കാ​തെ പോ​യ വാ​ഗ്​​ദാ​ന​ങ്ങ​ൾ ഇ​ക്കു​റി​യും ആ​വ​ശ്യ​ത്തി​ന്​ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ട്. താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​ന​പ​ത്രി​ക എ​ൽ.​ഡി.​എ​ഫി​േ​ൻ​റ​താ​ണ്. വാ​ഗ്​​ദാ​ന​ങ്ങ​ളെ​ങ്കി​ലും കു​റേ​യു​ണ്ട്. യു.​ഡി.​എ​ഫ്​ മാ​നി​ഫെ​സ്​​റ്റോ പ്ര​വാ​സി​ക​ളെ അ​പ്പാ​ടെ അ​വ​ഗ​ണി​ച്ചു.

പ്ര​വാ​സി​ക്ഷേ​മം എ​ന്ന ത​ല​ക്കെ​ട്ടി​ൽ നാ​ല്​ പോ​യ​ൻ​റു​ക​ൾ മാ​ത്ര​മാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പ്ര​വാ​സ​ലോ​ക​ത്തെ കോ​​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ​പോ​ലും എ​തി​ർ​പ്പു​മാ​യി രം​ഗ​ത്ത്​ വ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, എ​ൽ.​ഡി.​എ​ഫ്​ 20ഓ​ളം ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വാ​സി​ക​ൾ​ക്കാ​യി എ​ണ്ണ​മി​ട്ട്​ നി​ര​ത്തു​ന്നു​ണ്ട്. സ​ർ​ക്കാ​ർ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​വാ​സി ക​മ്പ​നി​ക​ളും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും ആ​രം​ഭി​ക്കും, ഡി​ജി​റ്റ​ൽ തൊ​ഴി​ൽ പ​ദ്ധ​തി, വി​ദേ​ശ ജോ​ലി പ​രി​ശീ​ല​നം, ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വാ​സി ഓ​ൺ​ലൈ​ൻ സം​ഗ​മ​ങ്ങ​ൾ, പ്ര​വാ​സി സാ​ന്ത്വ​ന പ​ദ്ധ​തി, നി​യ​മ​സ​ഹാ​യ പ​ദ്ധ​തി വി​പു​ലീ​ക​ര​ണം, പു​ന​ര​ധി​വാ​സം, പ്ര​വാ​സി നി​ക്ഷേ​പം, പ്ര​ഫ​ഷ​ന​ൽ സം​ഘ​ട​ന രൂ​പ​വ​ത്​​ക​ര​ണം, ക്ഷേ​മ​പെ​ൻ​ഷ​ൻ ഉ​യ​ർ​ത്ത​ൽ എ​ന്നി​വ​യാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന പു​തി​യ വാ​ഗ്​​ദാ​ന​ങ്ങ​ൾ.

എ​ൻ.​ആ​ർ.​ഐ​ക​ൾ​ക്ക്​ നൂ​ത​ന ബി​സി​ന​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ ആ​ദാ​യ വി​ല​ക്ക്​ ഭൂ​മി ന​ൽ​കു​ന്ന നോ​ൺ റെ​സി​ഡ​ൻ​ഷ്യ​ൽ കേ​ര​ളൈ​റ്റ്​​സ്​ ഇ​ക്കോ​ണ​മി​ക്​ സോ​ൺ പ​ദ്ധ​തി​യും വേ​റി​ട്ടു​നി​ൽ​ക്കു​ന്നു. പ്ര​വാ​സി ചി​ട്ടി, പ്ര​വാ​സി ​ഡി​വി​ഡ​ൻ​റ്​ സ്​​കീം, ലോ​ക കേ​ര​ള സ​ഭ ശ​ക്തി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ സ്​​ഥി​രം പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ്​ ബാ​ധി​ച്ച്​ വി​ദേ​ശ​ത്തു മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ ധ​ന​സ​ഹാ​യം, പ്ര​വാ​സി പു​ന​ര​ധി​വാ​സം എ​ന്നി​വ മാ​ത്ര​മാ​ണ്​ യു.​ഡി.​എ​ഫ്​ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ എ​ടു​ത്തു​പ​റ​യാ​നു​ള്ള​ത്. പ്ര​വാ​സി​യെ​ന്ന കാ​ര​ണ​ത്താ​ൽ റേ​ഷ​ൻ കാ​ർ​ഡി​ൽ ഗ്രേ​ഡ്​ കൂ​ട്ടു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കും, ​പ്ര​വാ​സി വോ​ട്ട​വ​കാ​ശ​ത്തി​ന്​ ന​ട​പ​ടി, പ്ര​വാ​സി ഇ​ൻ​വ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ട്​ എ​ന്നി​വ​യും യു.​ഡി.​എ​ഫ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

എ​ൽ.​ഡി.​എ​ഫ്​ പ്ര​വാ​സി​ക​ൾ​ക്ക് മി​ക​ച്ച പ​രി​ഗ​ണ​ന ന​ൽ​കി –ശ​ക്തി തി​യ​റ്റേ​ഴ്‌​സ്

അ​ബൂ​ദ​ബി: എ​ൽ.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ നാ​ടി​െൻറ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന​തോ​ടൊ​പ്പം പ്ര​വാ​സി​ക​ളെ​യും മി​ക​ച്ച രീ​തി​യി​ലാ​ണ് പ​രി​ഗ​ണി​ച്ച​തെ​ന്ന് അ​ബൂ​ദ​ബി ശ​ക്തി തി​യ​റ്റേ​ഴ്‌​സ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ 600 വാ​ഗ്ദാ​ന​ങ്ങ​ളി​ൽ 580ഉം ​ന​ട​പ്പാ​ക്കി വോ​ട്ട​ർ​മാ​രെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഇ​ട​തു​മു​ന്ന​ണി ഇ​ത്ത​വ​ണ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ 900 വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 1200 രൂ​പ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന പ്ര​വാ​സി​ക്ഷേ​മ പെ​ൻ​ഷ​ൻ 3500ൽ ​എ​ത്തി​ച്ച ഇ​ട​തു​പ​ക്ഷം വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ 5000 ആ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്ന വാ​ഗ്ദാ​നം പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​ണ്. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി പ്ര​വാ​സി​കാ​ര്യ വ​കു​പ്പി​ന് രൂ​പം ന​ൽ​കി​യ ഇ​ട​തു​സ​ർ​ക്കാ​റാ​ണ് പ്ര​വാ​സി​ക്ഷേ​മ പ്ര​വ​ർ​ത്ത​ന ന​യ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ നേ​രി​ട്ടു​ള്ള പ​ങ്ക് ഉ​റ​പ്പു​വ​രു​ത്താ​നാ​യി ലോ​ക കേ​ര​ള സ​ഭ​ക്ക്​ രൂ​പം ന​ൽ​കി​യ​ത്.

ഏ​കോ​പി​ത പ്ര​വാ​സി തൊ​ഴി​ൽ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള പ്ര​വാ​സി ക​മ്പ​നി​ക​ളും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും ആ​രം​ഭി​ക്കു​മെ​ന്നു​മു​ള്ള വാ​ഗ്ദാ​നം ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്നു. മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് ത​യാ​റാ​ക്കി​യ പ​ത്രി​ക സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ശ​ക്തി തി​യ​റ്റേ​ഴ്‌​സ് ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രും –പ​ന്ന്യ​ൻ

ദു​ബൈ: ഷാ​ർ​ജ-​അ​ജ്‌​മാ​ൻ മേ​ഖ​ല​യിെ​ല ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ളുെ​ട കൂ​ട്ടാ​യ്‌​മ​യാ​യ ആ​ർ​ദ്രം നേ​തൃ​ത്വം ന​ൽ​കി​യ ഓ​ൺ​ലൈ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺെ​വ​ൻ​ഷ​ൻ സി.​പി.​ഐ ദേ​ശീ​യ ക​ൺ​ട്രോ​ൾ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നം ച​യ്തു. അ​ഞ്ചു​വ​ർ​ഷം മു​മ്പ​ത്തെ സ​ർ​ക്കാ​റി​നെ ജ​നം

ഓ​ർ​ക്കാ​ൻ പോ​ലും ഇ​ഷ്​​​ട​പ്പെ​ടാ​ത്ത​തി​നാ​ലാ​ണ്​ പി​ണ​റാ​യി സ​ർ​ക്കാ​റി​നെ ​െത​ര​ഞ്ഞെ​ടു​ത്ത​ത്. നി​പ​യും ഒാ​ഖി​യും പ്ര​ള​യ​വും വ​ന്ന​പ്പോ​ഴും ജ​ന​ത​യെ കൈ​വി​ടാ​തെ കൂ​ടെ​നി​ന്ന ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ കേ​ര​ള​ച​രി​ത്രം തി​രു​ത്തി​െ​യ​ഴു​തി പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ എ​ല്ലാ പി​ന്തു​ണ​യോ​ടും കൂ​ടി വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. എ​സ്.​എ​ഫ്.​ഐ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് വി. ​ശി​വ​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ല​ക്‌​സ്, ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ, ലോ​ക കേ​ര​ള സ​ഭ അം​ഗം ആ​ർ.​പി. മു​ര​ളി, മാ​സ് പ്ര​സി​ഡ​ൻ​റ് അ​മീ​ർ ക​ല്ലും​പു​റം, യു​വ​ക​ലാ സ​മി​തി ര​ക്ഷാ​ധി​കാ​രി പ്ര​ശാ​ന്ത്‌ ആ​ല​പ്പു​ഴ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് ഡ​യ​സ്​ ഇ​ടി​ക്കു​ള, ഐ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് താ​ഹി​ർ അ​ലി, മ​നാ​ഫ് മാ​ട്ടൂ​ൽ (മാ​ക് ഷാ​ർ​ജ) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ആ​ർ​ദ്രം ​െച​യ​ർ​മാ​ൻ രാ​ജേ​ഷ് നെ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ ബി​ജു സ്വാ​ഗ​ത​വും വൈ​സ്​ ചെ​യ​ർ​മാ​ൻ മ​നാ​ഫ് കു​ന്നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:updateselection
Next Story