Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസി പദ്ധതികൾ...

പ്രവാസി പദ്ധതികൾ ഒൗദാര്യമല്ല, അവകാശമാണ്​

text_fields
bookmark_border
പ്രവാസി പദ്ധതികൾ ഒൗദാര്യമല്ല, അവകാശമാണ്​
cancel

2015ൽ പുറത്തിറങ്ങിയ ‘പത്തേമാരി’ സിനിമ പ്രവാസിയുടെയും അവ​​​​​​െൻറ കുടുംബത്തി​​​​​​െൻറയും ഉള്ളുലക്കാൻ പോന്നതാണ്​​. 1960കളിൽ കേരളത്തിൽ ഉണ്ടായ ഗൾഫ്​ കുടിയേറ്റത്തി​​​​​​െൻറ തുടക്കത്തി​​​​​​െൻറ കഥയാണ്​ സംവിധായകൻ സലിം അഹ്​മദ്​ സിനിമയിൽ പറയുന്നത്​. പള്ളിക്കൽ നാരായണൻ എന്ന പ്രവാസിയെ മമ്മൂ​ട്ടിയാണ്​ അവതരിപ്പിച്ചത്​. വീട്ടുകാരും നാട്ടുകാരും കാലാകാലം തലയിൽ വെച്ചുകൊടുക്കുന്ന ഭാരവും ചുമതലയും അയാളെ മരുക്കാട്ടിൽ തന്നെ തളച്ചിടുന്നു. പ്രവാസം മതിയാക്കാനുള്ള തീരുമാനത്തിലെത്തു​േമ്പാൾ ഭാര്യയുടെ ഒരു​ മറുപടിയുണ്ട്​. ‘ആകെയുണ്ടായിരുന്നത്​ ഗൾഫുകാര​​​​​​െൻറ ഭാര്യ എന്ന ഗമയായിരുന്നു, ഇനി അതും കൂടി ഇല്ലാതാകും’. ഒടുവിൽ പാതിയിൽ നിർത്തിയ പ്രവാസം തുടരാൻ തന്നെ പള്ളിക്കൽ നാരായണൻ നിർബന്ധിക്കപ്പെടുന്നു. അയാളുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു പുതിയ വീട്ടിൽ ഒരു ദിവസമെങ്കിലും കഴിയുകയെന്നത്​. ഒടുവിൽ ഗൾഫിൽ നിന്നെത്തുന്ന അയാളുടെ മൃതദേഹത്തിന്​ പോലും അവിടെ പ്രവേശനം നിഷേധിക്കപ്പെടുന്നു.

ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രവാസികൾ സമാനഅനുഭവങ്ങളു​െട തീച്ചൂളയിലൂടെയാണ്​ കടന്നുപോകുന്നത്​. ഒാരോ വർഷവും ചുമലിൽ വീഴുന്ന ബാധ്യതകൾ അവനെ പ്രവാസമണ്ണിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. ഗൾഫ്​ തന്ന സൗഭാഗ്യങ്ങൾ നിരവധിയാണ്​. പക്ഷേ എല്ലാ കാലത്തും ഇൗ ആരോഗ്യവും ധൈര്യമുള്ള മനസുമുണ്ടാകുമോ? വയ്യാതാകുന്ന ഒരു കാലത്തെ കുറിച്ച്​, രോഗിയാകുന്ന ഒരു സമയത്തെ കുറിച്ച്​ ഇപ്പോഴേ ആ​േലാചിച്ച്​ തുടങ്ങണം.

നോർക്ക, കേരളപ്രവാസി ക്ഷേമനിധി ബോർഡ്​   
കേരള സർക്കാറി​​​​​​െൻറ സർവേ പ്രകാരം 22 ലക്ഷം മലയാളികളാണ്​ വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്​. ഇതിൽ 90 ശതമാനം പേരും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്​, യു.എ.ഇ, ഒമാൻ, ബഹ്​റൈൻ എന്നീ രാജ്യങ്ങളിലാണുള്ളത്​. ഇത്രമാത്രം കേരളീയർ വിദേശത്ത്​ പണിയെടുക്കുന്നതിനാലാണ്​ 1996 ഡിസംബർ ആറിന്​ സംസ്​ഥാനസർക്കാർ നോർക്ക എന്ന വകുപ്പുതന്നെ രൂപവത്​കരിക്കുന്നത്​. ഡിപ്പാർട്ട്​മ​​​​​െൻറ്​ ഒാഫ്​ നോൺ റെസിഡൻറ്​ കേരളൈറ്റ്​സ്​ അഫയേഴ്​സ്​ എന്നതി​​​​​​െൻറ ചുരുക്കപ്പേരാണ്​ NORKA എന്നത്​. ഇന്ത്യയിലെ ഇതരസംസ്​ഥാനങ്ങളിലോ മറ്റ്​ രാജ്യങ്ങളിലോ ജോലി ചെയ്യുന്ന മലയാളികളുടെ വിവിധ പ്രശ്​നങ്ങൾ പരിഹരിക്കുകയെന്നതാണ്​ ലക്ഷ്യം.

ലക്ഷ്യം ഇതൊക്കെയാണെങ്കിലും നോർക്കയുടെ യഥാർത്ഥ പ്രയോജനം വിദേശമലയാളികൾക്ക്​ പ്രത്യേകിച്ച്​ ഗൾഫിൽ തൊഴിലെടുക്കുന്നവർക്ക്​ കിട്ടുന്നുണ്ടോ എന്ന കാര്യം വേറെ. എല്ലാ സർക്കാർ സ്​ഥാപനങ്ങളെയും പോലെയുള്ള മെല്ലെപ്പോക്കും ‘പോയിട്ട്​ പിന്നീട്​ വരൂ’ ശൈലിയും ഇവിടെയുമുണ്ട്​. എങ്കിലും ഇന്ത്യയിൽ ഇത്തരത്തിൽ ആദ്യമായാണ്​ ഒരു സംസ്​ഥാനം വിദേശത്ത്​ തൊഴിലെടുക്കുന്നവർക്കായി ഒരു വകുപ്പ്​ തന്നെ രൂപവത്​കരിക്കുന്നത്​.
നോർക്കക്ക്​ കീഴിലുള്ള പബ്ലിക്​ സെക്​ടർ വിഭാഗമാണ്​ നോർക്ക റൂട്ട്​സ്​. സർക്കാറി​​​​​​െൻറ വിവിധ പദ്ധതികൾ നടത്താനായി നോർക്ക റൂട്​സ്​ അല്ലാത്ത മറ്റൊരു വിഭാഗം നോർക്കക്ക്​ ഇല്ല.

വിദേശ ജോലിക്ക്​ ആളുകളെ റിക്രൂട്ട്​ ചെയ്യാനുള്ള ഏജൻസിയായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തി​​​​​​െൻറ പ്രൊട്ടക്​ടർ ജനറൽ ഒാഫ്​ എമിഗ്രൻറ്​സ്​ വിഭാഗം നോർക്കറൂട്​സിനെ തെരഞ്ഞെടുത്തിട്ടുണ്ട്​. പ്രവാസികൾക്കായി വിവിധ ക്ഷേമപദ്ധതികൾ ആവിഷ്​കരിച്ചുനടത്താനായി 2008ലാണ്​ പ്രവാസി ക്ഷേമനിധി ബോർഡ്​ രൂപവത്​കരിക്കുന്നത്​. വിവിധ തരം പെൻഷനുകൾ, മരണാനന്തര സഹായം, ചികിൽസ, വിവാഹം, പ്രസവം തുടങ്ങിയവക്കുള്ള സഹായം എന്നിവ ബോർഡിൽ നിന്ന്​ ലഭിക്കും​. എന്നിട്ടും 2.25 ലക്ഷം പേർ മാത്രമാണ്​ ബോർഡിൽ അംഗങ്ങളായുള്ളത്​.

മു​േമ്പ പറന്നവരെ മാതൃകയാക്കാം
അൽപം മു​േമ്പ വരുംകാലത്തെ കുറിച്ച്​ ആലോചിച്ച നിരവധി പ്രവാസികൾ നമുക്ക്​ ചുറ്റിലുമുണ്ട്​​. പല കാരണങ്ങളാൽ ഗൾഫ്​ ജീവിതം മതിയാക്കി കേരളത്തിലേക്ക്​ മടങ്ങിയ അവർ പലരും ഇന്ന്​ സർക്കാർ സഹായങ്ങളും പദ്ധതികളും വഴി പലസംരംഭങ്ങളും നടത്തുന്നുണ്ട്​. ചിലർ വൻകിട സംരംഭങ്ങൾ തുടങ്ങി. മറ്റ്​ ചിലർ സർക്കാർ സഹായത്താൽ വാഹനങ്ങൾ വാങ്ങി ഒാടിക്കുന്നു. അങ്ങിനെ വലിയ മുട്ടില്ലാതെ അവർ കുടുംബം പോറ്റുന്നു.  ഗൾഫിൽ നിന്ന്​ മടങ്ങുന്ന പ്രവാസികൾക്കായി നോർക്ക, കനറ ബാങ്കുമായി സഹകരിച്ച്​ നടത്തുന്ന പദ്ധതിയാണ്​ എൻ.ഡി.പി.ആർ.ഇ.എം (NDPREM നോർക്ക ഡിപ്പാർട്ട്​മ​​​​​െൻറ്​ പ്രൊജക്​ട്​ ഫോർ റി​േട്ടൺ എമിഗ്രൻറ്​സ്​).

നാട്ടിൽ തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം നൽകുന്ന പദ്ധതിയാണിത്​. 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ) ഇതിലൂടെ ലഭിക്കും. ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികൾ, പ്രവാസി സംഘങ്ങൾ എന്നിവർ തുടങ്ങാനുദ്ദേശിക്കുന്ന സംരംഭങ്ങൾക്കും ധനസഹായം ലഭിക്കും. അതേകുറിച്ച്​ നാളെ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsobligationrightNorka Root
News Summary - expats schemes not an obligation, but right
Next Story