അബൂദബിയിൽ ഹലാൽ നിയമലംഘനം; റസ്റ്റാറന്റ് അടച്ചുപൂട്ടി
text_fieldsഅബൂദബി: ഹലാൽ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പിയ അബൂദബിയിലെ റസ്റ്റാറന്റ് അടച്ചുപൂട്ടി. മുസഫയിലെ ബിറാത് മനില റസ്റ്റാറന്റാണ് അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി അടച്ചുപൂട്ടിയത്. ഹലാല്‍ അല്ലാത്ത ഭക്ഷണം തയാറാക്കുന്ന ഉപകരണങ്ങള്‍ തന്നെയാണ് ഹലാല്‍ ഭക്ഷണം പാചകം ചെയ്യാനും റസ്റ്റാറന്റില്‍ ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.
ആരോഗ്യത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങളും റസ്റ്റാറന്റില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു നടപടി. ഹലാല്‍ അല്ലാത്ത ഭക്ഷണം നല്‍കുന്നതിന് ആവശ്യമായ അനുമതി ലഭിച്ചശേഷം ഉപകരണങ്ങളും പരിസരവും അണുമുക്തമാക്കിയാല് മാത്രമേ റസ്റ്റാറന്റിന് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂവെന്ന് അധികൃതര്‍ അറിയിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച് ഗുരുതരമായ നിയമലംഘനം നടത്തിയ നേപ്പാളി ഹിമാലയന്‍ റസ്റ്റാറന്റ് പൂട്ടിയിരുന്നു.
പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുംവിധം ആവര്‍ത്തിച്ച് നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടർന്ന് അബൂദബി അഗ്രികള്‍ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ)എവര്‍ഗ്രീന്‍ വെജിറ്റേറിയന്‍ റസ്റ്റാറന്റിന്റെ മൂന്നാമത്തെ ബ്രാഞ്ചും അടച്ചുപൂട്ടിയിരുന്നു. പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എമിറേറ്റിലെ ഭക്ഷണകേന്ദ്രങ്ങളില്‍ അഡാഫ്സ സ്ഥിരമായി പരിശോധനകള്‍ നടത്തുമെന്നും നിയമലംഘനങ്ങള്‍ കണ്ടാല്‍ 800555 എന്ന അബൂദബി സര്‍ക്കാറിന്റെ ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.