വിശപ്പകറ്റിയ നോമ്പുകാലം
text_fieldsകുഞ്ഞുനാളിൽ നോമ്പുകാലമെന്നാൽ ഞങ്ങൾക്ക് വിശപ്പിെൻറ മാസമായിരുന്നില്ല, വിശപ്പകറ്റുന്ന മാസമായിരുന്നു. ദാരിദ്ര്യ രേഖക്ക് താഴെയായിരുന്ന ഞങ്ങളെ പോലുള്ളവർക്ക് സുലഭമായ ഭക്ഷണം ലഭിച്ചിരുന്ന കാലമായിരുന്നു അത്. ഇന്ന് സ്ഥിതികൾ ഏറെ മെച്ചപ്പെട്ടെങ്കിലും, ഉമ്മാെൻറ കൈപ്പുണ്യമുള്ള ഭക്ഷണത്തോളം വരില്ല ഒരു 'റമദാൻ കിച്ചണും'.
എട്ടുമക്കളുള്ള വലിയൊരു കുടുംബം അന്ന് താമസിച്ചിരുന്നത് ചെറിയൊരു വീട്ടിലായിരുന്നു. നോമ്പിെൻറ വരവറിയിച്ച് ഉമ്മയും പെങ്ങന്മാരും ചേർന്ന് വീടിെൻറ തറ മുഴുവൻ മണ്ണിട്ട് മെഴുകുകയും എല്ലാ ഉപകരണങ്ങളും വൃത്തിയാക്കുകയും ചെയ്യും. നോമ്പുതുറക്ക് കിട്ടുന്ന പ്രത്യേക ഭക്ഷണങ്ങളിലായിരുന്നു ഞങ്ങൾ കുഞ്ഞുമക്കളുടെ നോട്ടം. സൽക്കാരങ്ങൾ പരിമിതമായിരുന്നെങ്കിലും അയൽ വീടുകളിൽനിന്ന് ചില ദിവസങ്ങളിൽ ഭക്ഷണമെത്തുമായിരുന്നു.
നാട്ടിലെ പള്ളിയിൽ തറാവീഹിനു ശേഷം ഓരോ ദിവസവും ഓരോ വീടുകളിൽനിന്നും കൊണ്ടുവരുന്ന പത്തിരിയും ഇറച്ചിയുമുണ്ടാവും. ഏറെ വിശേഷമാണ് ഇടയത്താഴം. നല്ല കുത്തരിച്ചോറും കുടംപുളിയിട്ടു മൺകലത്തിൽ നേരത്തേ ഉണ്ടാക്കിയ മീൻകറിയുമുണ്ടാവും. അതുകഴിഞ്ഞു കട്ടൻ ചായയിൽ നറുനെയ്യ് മൂപ്പിച്ച് ഒഴിച്ചതും ഇന്നും നാവിെൻറ രസമുകുളങ്ങളിൽ തങ്ങിനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.