ഐ.പി.എ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsദുബൈ: ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) യു.എ.ഇയുടെ 52ാമത് ദേശീയദിനം ആഘോഷിച്ചു. കേരളത്തിന്റെ തനത് നാടൻ കലാരൂപങ്ങൾ അണിനിരത്തിയും യു.എ.ഇ ഭരണാധികാരികൾക്ക് ആദരമർപ്പിച്ചും ദേശീയപതാക ഉയർത്തിയും ചതുർവർണ നിറത്താൽ ആലേഖനം ചെയ്ത കേക്ക് മുറിച്ചുമാണ് ചടങ്ങുകൾ നടന്നത്. അൽ ഖിസൈസിലെ ഐ.പി.എ ഓഫിസ് പരിസരത്ത് നടന്ന പരിപാടി
ദുബൈ പൊലീസിലെ ബ്രി. ആരിഫ് മുർഷിദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക് അധ്യക്ഷത വഹിച്ചു. ലഫ്. അബ്ദുല്ല തഹർ മുഖ്യാതിഥിയായി. ഐ.പി.എ മുൻ ചെയർമാൻ ശംസുദ്ദീൻ നെല്ലറ, മോട്ടിവേഷൻ സ്പീക്കർ ഫാത്തിമ ദിൽഫ, അസൈനാർ ചുങ്കത്ത്, ഹാരിസ് കാട്ടകത്ത്, നിയാസ് അൽനൂർ തുടങ്ങിയവർ സംസാരിച്ചു. യു.എ.ഇ ഭരണാധികാരികൾക്ക് മലയാളി ബിസിനസ് സമൂഹത്തിന്റെ അഭിനന്ദനം അറിയിക്കാനും രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കാളിയായി ഇന്ത്യൻ സമൂഹത്തിന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമാണ് പരിപാടികൾ ഒരുക്കിയതെന്ന് ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്കും വൈസ് ചെയർമാൻ റിയാസ് കിൽട്ടനും പറഞ്ഞു.
ദുബൈയിലെ എടരിക്കോട് കോൽക്കളി സംഘം അവതരിപ്പിച്ച കലാപ്രകടനവും ഇശൽ ദുബൈയുടെ അറബനമുട്ടും ഡി.എം.എ ദുബൈയുടെ കളരി അഭ്യാസ പ്രകടനവും ആഘോഷച്ചടങ്ങുകൾക്ക് മാറ്റുകൂട്ടി. മുനീർ അൽ വഫാ ചടങ്ങ് ഏകോപിച്ചു. വൈസ് ചെയർമാൻ റിയാസ് കിൽട്ടൻ, സെക്രട്ടറി ജഹാസ് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ബഷീർ പാൻഗൾഫ് സ്വാഗതവും ഷാജി നരിക്കൊല്ലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.