ജോലിക്കിടെ അപകടം; കൊടുങ്ങല്ലൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
text_fieldsറാസൽഖൈമ: റാസൽഖൈമയിൽ ജോലിസ്ഥലത്ത് അപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റ കൊടുങ്ങല്ലൂർ സ്വദേശി നിര്യാതനായി. കൊടുങ്ങല്ലൂര്‍ കോതപറമ്പ് കണ്ണാംകുളത്ത് അബ്ദുൽ കാദറിന്റെ മകൻ ശംസുദ്ദീനാണ് (55) മരിച്ചത്. 30 വർഷമായി ഗൾഫ് ജീവിതം നയിക്കുന്ന ശംസുദ്ദീൻ റാക് റംസ് റോഡിൽ അൽ ഇത്തിഹാദ് അലൂമിനിയം കമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു.
ശനിയാഴ്ച റാക് അൽ ജസീറ അൽ ഹംറയിലെ നിർമാണസ്ഥലത്ത് സ്കഫോൾഡിങ്ങിൽനിന്ന് വീണതാണ് ദുരന്തത്തിന് വഴിവെച്ചത്. റാക് ഖലീഫ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഖലീഫ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മാതാവ്: ഹാജറ. ഭാര്യ: സമീന. മക്കൾ: ഫാത്തിമ സുഹറ, രിഹാനത്തു സുഹ്റ, ആയിഷ സുഹ്റ. സഹോദരങ്ങൾ: സലീം, അബു, ആബിദ്, ഉമൈവ. റാക് ഐ.സി.സി പ്രവർത്തകനായിരുന്നു. ഷംസുദ്ദീന്റെ വിയോഗത്തിൽ റാസൽഖൈമയിലെ മലയാളി സമൂഹം അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.