ലിവ അന്താരാഷ്ട്ര ഫെസ്റ്റിവല്‍ 2022 ; വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ്
text_fieldsഅബൂദബി: ശൈത്യകാല ആഘോഷങ്ങള്‍ അബൂദബിയില്‍ അരങ്ങുതകര്‍ക്കുന്നു. ഡിസംബര്‍ 16ന് ആരംഭിച്ച ലിവ അന്താരാഷ്ട്ര ഫെസ്റ്റിവല്‍ വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ്. 31നാണ് ഫെസ്റ്റിവല്‍ അവസാനിക്കുക. ലിവ വില്ലേജ് ഏരിയയില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ സംഗീതപരിപാടികളും ഭക്ഷ്യവിഭവങ്ങളും വിനോദപരിപാടികളും ത്രില്ലര്‍ മോട്ടോർ സ്പോര്‍ട്സ് മത്സരങ്ങളുമൊക്കെ ഒരുക്കിയിട്ടുണ്ട്.
ഡിസംബര്‍ 16ന് ആരംഭിച്ച ഫെസ്റ്റിവല്‍ വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ്ഈ ഗണത്തില്‍പെടുന്ന പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫെസ്റ്റിവലാണ് ലിവ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍. മേഖലയിലെ പ്രമുഖ ഗായകരായ ഖാലിദ് അല്‍ മുല്ല, ഹമദ് അല്‍ അമേരി, അബാദി അല്‍ ജോഹര്‍, മുര്തിഫ് അല്‍ മുത്റഫ്, ഈദ അല്‍ മെന്‍ഹാലി തുടങ്ങിയവരാണ് ലിവ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.മോട്ടോർ സ്പോര്‍ട്സ് മത്സരങ്ങളിലെ ജേതാക്കള്‍ക്ക് ഫെസ്റ്റിവലിലെ പ്രധാന വേദിയിൽ സമ്മാനം നല്‍കും. 50 ഡിഗ്രി ചരിഞ്ഞ മണല്ക്കൂനകളില് കയറാനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.