ഈജിപ്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി ലുലു
text_fieldsഅബൂദബി: ഈജിപ്തിലെ പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി ലുലു ഗ്രൂപ്. ഹൈപ്പർ മാർക്കറ്റുകൾക്ക് പുറമെ ഭക്ഷ്യ സംസ്കരണം, ഇ-കോമേഴ്സ് തുടങ്ങിയ മേഖലകളിലാണ് ലുലു പ്രവർത്തനം വിപുലീകരിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസിയുടെ ഇന്ത്യ സന്ദർശന വേളയിൽ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി ഈജിപ്തിലെ വിപുലീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചത്. നിലവിൽ മൂന്ന് ഹൈപ്പർമാർക്കറ്റുകളാണ് തലസ്ഥാനമായ കൈറോയിൽ ലുലുവിനുള്ളത്.
ഈജിപ്ത് സർക്കാറുമായി ചേർന്നുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായി ഹൈപ്പർ മാർക്കറ്റുകളുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഈ വർഷാവസാനത്തോടെ പുതിയ ഹൈപ്പർ മാർക്കറ്റുകൾ പ്രവർത്തനമാരംഭിക്കും. ഈജിപ്തിലെ രണ്ടാമത്തെ വലിയ നഗരവും മെഡിറ്ററേനിയൻ തീരത്ത് സ്ഥിതിചെയ്യുന്ന തുറമുഖ നഗരവുമായ അലക്സാൻഡ്രിയയിലാണ് ഭക്ഷ്യസംസ്കരണ കേന്ദ്രം തുടങ്ങാൻ ഉദ്ദേശിക്കുന്നത്. ലുലുവിന്റെ ഈജിപ്തിലെ പ്രവർത്തന വിപുലീകരണത്തിനായി അബൂദബി സർക്കാർ 100 കോടി ഡോളറാണ് (7,500 കോടി രൂപ) നിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.