സൈക്കിളോട്ടത്തിന് മദീന സായിദിലും പാത തുറന്ന് അബൂദബി
text_fieldsഅബൂദബി: എമിറേറ്റിലെ സൈക്ലിങ് പ്രേമികള്‍ക്കായി മറ്റൊരു പാത കൂടി തുറന്നു. അല്‍ ദഫ്ര മേഖലയിലെ മദീന സായിദിലാണ് പുതിയ സൈക്ലിങ് പാത നിര്‍മിച്ചത്. 17 കിലോമീറ്റര്‍ സൈക്ലിങ് പാത, മൂന്ന് കിലോമീറ്റര്‍ മൗണ്ടന്‍ ബൈക്കിങ് പാത, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 550 വിളക്കുകള്‍, 122 പാര്‍ക്കിങ് സൗകര്യങ്ങള്‍, എട്ട് ഫുഡ് ട്രക്ക് സ്ളോട്ടുകള്‍, രണ്ട് കിലോമീറ്റര്‍ നടപ്പാത തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്. മരങ്ങള്‍ െവച്ചുപിടിപ്പിച്ചും മറ്റിതര വിനോദോപാധികള്‍ സ്ഥാപിച്ചും ജനങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഭരണാധികാരിയുടെ അൽ ദഫ്ര മേഖലാ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ പാത ഉദ്ഘാടനം ചെയ്തു.
പുതുതായി തുറന്ന പാതയിലൂടെ സഞ്ചരിച്ച് അദ്ദേഹം കാര്യങ്ങള്‍ വിലയിരുത്തുകയും വിനോദ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ യു.എ.ഇ. നേതൃത്വം കാട്ടുന്ന താൽപര്യം ഊന്നിപ്പറയുകയും ചെയ്തു. അബൂദബി സ്പോര്‍ട്സ് കൗണ്‍സില്‍, അബൂദബി സൈക്ലിങ് ക്ലബ്ബ് എന്നിവയുമായി സഹകരിച്ച് അല്‍ ദഫ്ര മേഖലാ മുനിസിപ്പാലിറ്റിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
അബൂദബി എമിറേറ്റിലുള്ള ഹുദൈരിയാത്ത് ദ്വീപിലെ സൈക്ലിങ് ഹബ് തുറന്നത് അബൂദബിയെ ആഗോള സൈക്ലിങ് ഹബ്ബ് ആക്കി ഉയര്‍ത്തുന്നതിലേക്ക് സഹായകമായിട്ടുണ്ട്. പൊതുജനങ്ങളെ സൈക്ലിങ് രംഗത്ത് വ്യാപൃതരാക്കാന്‍ സഹായിക്കുന്നതില്‍ സേവനം നല്കുന്ന പശ്ചിമേഷ്യയിലെ തന്നെ ആദ്യ സംരംഭമാണിത്. തുടക്കക്കാര്‍ക്കും പ്രഫഷനലുകള്‍ക്കും ഇടമൊരുക്കുക, എമിറേറ്റിലെ ജനങ്ങളില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംയോജിത സൈക്ലിങ് ക്ലബ്ബിനുള്ളത്. ഹുദൈരിയാത്ത് ദ്വീപില്‍ 3500 കാണികളെ ഉള്‍ക്കൊള്ളുന്ന 109 കിലോമീറ്റര്‍ ട്രാക്ക് വെലോഡ്രോം സജ്ജമാണ്. എമിറേറ്റിലെ സൈക്ലിങ് സൗഹൃദ ഇടപെടലുകളെ തുടര്‍ന്ന് യൂനിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷനൽ (യു.സി.ഐ) അബൂദബിയെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.