യുവ സംഘവുമായി മിഷൻ വിമാനം ഇന്ന് പറക്കും
text_fieldsദുബൈ: പ്രതിസന്ധിക്കാലത്ത് പ്രവാസികൾക്ക് കൈത്താങ്ങായെത്തിയ 'ഗൾഫ് മാധ്യമം-മീഡിയവൺ' മിഷൻ വിങ്സ് ഓഫ് കംപാഷെൻറ മറ്റൊരു സംഘം കൂടി ഞായറാഴ്ച യാത്രയാകുന്നു. വൈകീട്ട് മൂന്നിന് ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ 2ൽ നിന്ന് കോഴിക്കോട്ടേക്കാണ് വിമാനം പുറപ്പെടുന്നത്. ഒരു ദിവസം കൂടി കഴിഞ്ഞാൽ വിസ കാലാവധി അവസാനിക്കുന്ന യുവതീ-യുവാക്കളാണ് ഈ സംഘത്തിൽ ഏറെയും.
യു.എ.ഇ സർക്കാറിെൻറ കാരുണ്യത്താൽ നീട്ടിക്കിട്ടിയ വിസയുടെ കാലാവധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. ഇതിനുശേഷം യു.എ.ഇയിൽ തുടരണമെങ്കിൽ 2000 ദിർഹം മുടക്കി പുതിയ വിസ എടുക്കുകയോ പിഴ അടക്കുകയോ ചെയ്യണം. ഈ സാഹചര്യത്തിൽ എങ്ങനെ നാടണയുമെന്നോർത്ത് ആശങ്കപ്പെട്ട യുവസംഘമാണ് ഞായറാഴ്ചത്തെ വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുന്നത്. ഇവർക്കുപുറമെ, ജോലി നഷ്ടപ്പെട്ടവരും കുടുംബാംഗങ്ങളും ഈ വിമാനത്തിൽ മിഷെൻറ ഭാഗമായി യാത്ര ചെയ്യും.
മിഷൻ വിങ്സ് ഓഫ് കംപാഷെൻറ രണ്ടാം ഘട്ടത്തിൽ മൂന്ന് വിമാനങ്ങളിലായി നൂറുകണക്കിനാളുകളെ നാട്ടിലെത്തിച്ചിരുന്നു. കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലേക്കാണ് യാത്രക്കാരെ എത്തിച്ചത്. ൈഫ്ല ദുബൈ വിമാനമാണ് ഞായറാഴ്ച കോഴിക്കോട്ടേക്ക് തിരിക്കുന്നത്. യാത്രക്കാർക്കുള്ള പി.പി.ഇ കിറ്റ് വിമാനത്താവളത്തിൽ വെച്ച് മിഷൻ ടീം നൽകും. അറിയിപ്പ് കിട്ടിയ യാത്രക്കാർ രാവിലെ 11ന് റിപ്പോർട്ട് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.