വിവിധ പരിപാടികളോടെ നബിദിനാഘോഷം
text_fieldsദുബൈ: ദുബൈ കെ.എം.സി.സി കാസർകോഡ് ജില്ല കമ്മിറ്റി പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ ‘മദ്ഹേ മദീന’ എന്ന പേരിൽ നബിദിനാഘോഷം സംഘടിപ്പിച്ചു. എസ്.എം.എഫ് സംസ്ഥാന ട്രെയ്നറും പ്രമുഖ പ്രഭാഷകനുമായ ഷാഹുൽ ഹമീദ് അൻവരി പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി.
ദുബൈ കെ.എം.സി.സി കാസർകോഡ് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് സ്വാഗതം പറഞ്ഞു. പ്രമുഖ പണ്ഡിതന്മാരായ അബ്ദുൽ ഹക്കീം തങ്ങൾ അൽ ബുഖാരി, സജ്ജാദ് അലി തങ്ങൾ, യഹ്യ അസ്അദി, മുഹമ്മദ് സഫ്വാൻ, യാക്കൂബ് മൗലവി, ഉസ്താദ് ഖാലിദ് ബാഖവി, അബ്ദുൽ അസീസ് ചെറുവത്തൂർ, സീതി ഉസ്താദ്, ബാഇസ് വാഫി, കബീർ അസ്അദി, നൗഫൽ ഹുദവി, ഹുസൈൻ റഹ്മാനി, താഹിർ മുഗു എം.ബി. അബ്ദുൽ ഖാദർ, ഹസൈനാർ ഗുണാജെ, മുഹൈമിൻ, മുഷ്താഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ, അഡ്വ. സാജിദ് അബൂബക്കർ, ഒ.കെ ഇബ്രാഹിം, സാദിഖ് തിരുവനന്തപുരം, ജില്ല ഭാരവാഹികളായ സലാം തട്ടഞ്ചേരി, സി.എച്ച്. നൂറുദ്ദീൻ, സുബൈർ അബ്ദുള്ള, ഹനീഫ് ബാവ, റഫീക് പടന്ന, ഫൈസൽ മുഹ്സിൻ, സുബൈർ കുബനൂറ്, അഷറഫ് ബായാർ, ആസിഫ് ഹൊസങ്കടി, പി.ഡി. നൂറുദ്ദീൻ, സിദ്ദീഖ് ചൗകി, ബഷീർ പറപ്പള്ളി, റഫീക്ക് കാടങ്കോട് എന്നിവരും മണ്ഡലം ഭാരവാഹികൾ, വിവിധ സംഘടന പ്രതിനിധികൾ, മറ്റു ജില്ല മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ദുബൈ കെ.എം.സി.സി കാസർകോഡ് ജില്ല ട്രഷറർ ഡോക്ടർ ഇസ്മായിൽ നന്ദി പറഞ്ഞു.
ദുബൈ: മതകാര്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി ‘ജൽസെ മീലാദ്’ എന്ന പേരിൽ നബിദിനാഘോഷം സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു. ഡോ. സുബൈർ ഹുദവി, ആർ. ശുക്കൂർ, ചെമ്മുക്കൻ യാഹുമോൻ, എ.പി. നൗഫൽ, സി.വി. അശ്റഫ് എന്നിവർ സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് നബിയോർമ എന്ന പേരിൽ മണ്ഡലങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുത്ത കലാമത്സരങ്ങളിൽ താനൂർ ജേതാക്കളായി. കോട്ടക്കൽ രണ്ടാം സ്ഥാനവും, കൊണ്ടോട്ടി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. തുടർന്ന് നടന്ന ഇഷ്ഖ് മജ്ലിസ് ഇസ്മായിൽ വാഫി ആൻഡ് ടീം നയിച്ചു. ഷറഫുദ്ദീൻ ഹുദവി, ഹൈദർ ഹുദവി, ഖാലിദ് ബാഖവി, ഹക്കീം ഹുദവി, മുഈൻ വാഫി, ആശിഖ് വാഫി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കെ.പി.പി തങ്ങൾ, എം.സി. അലവിക്കുട്ടി ഹാജി, ടി.എം. മുഹമ്മദ് അലി, ഹംസ ഹാജി മാട്ടുമ്മൽ, കെ.എം. ജമാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചെയർമാൻ കരീം കാലടി സ്വാഗതവും കൺവീനർ മുസ്തഫ ആട്ടിരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.