ദേശീയ സാഹിത്യോത്സവം; സംഘാടക സമിതി ഓഫിസ് തുറന്നു
text_fieldsഅബൂദബി: ഈ മാസം 24ന് അബൂദബി നാഷനൽ തിയറ്ററിൽ നടക്കുന്ന 14ാമത് യു.എ.ഇ ദേശീയ സാഹിത്യോത്സവിന്റെ സംഘാടക സമിതി ഓഫിസ് ‘ലിറ്റ് ഹബ്’ പ്രമുഖ വ്യവസായിയും ബനിയാസ് സ്പൈക് ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാനുമായ അബ്ദുറഹിമാൻ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
പ്രവാസി സമൂഹത്തിലെ വ്യത്യസ്ത രംഗങ്ങളിലുള്ളവർ ഭാഗഭാക്കാകുന്ന ഏറ്റവും വലിയ കലമാമാങ്കത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സപ്ത പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശിക യൂനിറ്റ് തലം മുതൽ മൂന്ന് ഘട്ടങ്ങളിലായി മത്സരിച്ച് 11 സോണുകളിൽ നിന്ന് ഒന്നാം സ്ഥാനത്തെത്തിയ പ്രതിഭകളാണ് നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കുക.
കാമ്പസുകൾ തമ്മിലുള്ള മത്സരങ്ങളും നടക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന നേതാക്കളായ മാരായമംഗലം അബ്ദുറഹിമാൻ ഫൈസി, വടശ്ശേരി ഹസൻ മുസ് ലിയാർ, സാഹിത്യോത്സവ് സംഘാടക സമിതി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, ജനറൽ കൺവീനർ ഹംസ അഹ്സനി, ഐ.സി.എഫ് നാഷനൽ സെക്രട്ടറി ഹമീദ് പരപ്പ, ഗ്ലോബൽ കലാലയം സെക്രട്ടറി മുസ്തഫ കൂടല്ലൂർ, ഗ്ലോബൽ മീഡിയ സെക്രട്ടറി ഹമീദ് സഖാഫി പുല്ലാര, ഗ്ലോബൽ എക്സിക്യൂട്ടിവ് അംഗം സമദ് സഖാഫി, ആർ.എസ്.സി നാഷനൽ ചെയർമാൻ റഫീഖ് സഖാഫി വെള്ളില, കലാലയം സെക്രട്ടറി സഈദ് സഅദി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.