ചെറുതുക അടക്കാം; പെൻഷൻ വാങ്ങാം
text_fieldsഗൾഫ്രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഭൂരിഭാഗം മലയാളികളും സാധാരണക്കാരാണെന്നും താരതമ്യേന ചെറിയ വേതനമാണ് ഇവർക്കുള്ളതെന്നുമുള്ള തിരിച്ചറിവിലാണ് 2008ൽ സംസ്ഥാനസർക്കാർ പ്രവാസി മലയാളികൾക്കായി ക്ഷേമനിധി ബോർഡ് രൂപവത്കരിക്കുന്നത്. 2.25 ലക്ഷം പ്രവാസികളാണ് ഇതിൽ അംഗത്വം എടുത്തത്. ഭൂരിഭാഗം പേരും ഇതുവരെ അംഗത്വം എടുത്തിട്ടില്ലെന്ന് സാരം. നിലവിൽ വിദേശത്തുള്ളവർക്കോ രണ്ട് വർഷമെങ്കിലും വിദേശത്ത്തൊഴിലെടുത്തവർക്കോ ക്ഷേമനിധിയിൽ അംഗങ്ങളാകാം.
നോർക്ക ജോബ് പോർട്ടൽ, കോഴ്സുകൾ
വിദേശജോലി സ്വപ്നം കാണുന്നവർക്കായി നോർക്ക റൂട്ട്സ് ആ മേഖലയിലും സഹായങ്ങൾ ചെയ്യുന്നുണ്ട്. തൊഴിൽ ഉടമയെയും തൊഴിൽ അന്വേഷകരെയും തമ്മിൽ ബന്ധെപ്പടുത്താനായുള്ള നോർക്കയുടെ ജോബ് പോർട്ടലാണ് www.jobsnorka.gov.in എന്നത്. തൊഴിൽ അന്വേഷകരായ 65,000ലധികം പേർ തങ്ങളുടെ വിശദാംശങ്ങൾ നിലവിൽ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൾഫിൽനിന്ന് മടങ്ങിയെത്തിയവർക്കും മറ്റ് തൊഴിലുകൾ കണ്ടെത്താനായി രജിസ്റ്റർ ചെയ്യാം. ഇത്തരത്തിൽ 31,000 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിർമാണമേഖല, ടെലികോം, പെട്രോകെമിക്കൽസ്, ലോജിസ്റ്റിക്സ്, ബാങ്കിംഗ്, ഒായിൽ ആൻറ് ഗ്യാസ്, െഎ.ടി സോഫ്റ്റ്വെയർ ആൻറ് ഹാർഡ്വെയർ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്കെയർ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള വിവിധ തൊഴിലുകൾ സംബന്ധിച്ച വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്. കൂടാതെ ഡ്രൈവിങ്, തയ്യൽ, കമ്പ്യൂട്ടർ, കാർപെൻറർ തുടങ്ങിയ വിവിധയിനം കോഴ്സുകളും നോർക്ക റൂട്ട്സ് വിവിധ കേന്ദ്രങ്ങളിലായി നടത്തുന്നുണ്ട്. ഇതിന് ഫീസ് ഇളവുമുണ്ട്.
ക്ഷേമനിധി അപേക്ഷ എങ്ങിെന, എവിടെ?
ക്ഷേമ നിധിയിൽ അംഗത്വത്തിനുളള അപേക്ഷാഫോറങ്ങളും മറ്റ് വിശദവിവരങ്ങളും കേരള പ്രവാസി ക്ഷേമ ബോർഡിെൻറ ഓഫിസുകളിൽ നിന്ന് ലഭിക്കും. ജില്ലകളിലെ കലക്ടറേറ്റുകളിൽ പ്രവർത്തിക്കുന്ന നോർക്ക സെല്ലുകളിൽ നിന്നും ലഭിക്കും. ബോർഡിെൻറ www.pravasiwelfarefund.org എന്ന വെബ്സൈറ്റിൽ
നിന്ന് ഡൗൺലോഡ് ചെയ്തും ഫോം ഉപയോഗിക്കാം. അപേക്ഷയോടൊപ്പം 200 രൂപ രജിസ്േട്രഷൻ ഫീസ് നൽകണം.
• മുഖ്യ ഓഫീസ് –തിരുവനന്തപുരം
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്, രണ്ടാം നില, നോർക്ക സെൻറർ, ഗവ: ഗസ്റ്റ്
ഹൗസ്സിന് സമീപം തൈക്കാട്, തിരുവനന്തപുരം–14
ഫോൺ: 0471 2785500
• റീജിയണൽ ഓഫീസ് –എറണാകുളം
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്, (റീജിയണൽ ഓഫീസ്) ശ്രീ സായി
ബിൽഡിംഗ്, രവിപുരം റോഡ്, വളഞ്ഞമ്പലം, കൊച്ചി– 682016
ഫോൺ: 0484 2357566.
• റീജിയണൽ ഓഫീസ് –കോഴിക്കോട്
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്, (റീജിയണൽ ഓഫീസ്) സാമൂറിയൻ
സ്ക്വയർ, ലിങ്ക് റോഡ്, കോഴിക്കോട്
ഫോൺ: 0495 2304604.
ക്ഷേമനിധി ആനുകൂല്യങ്ങൾ ഇവ
• 60 വയസ് പൂർത്തിയാക്കിയവരും അഞ്ചു വർഷത്തിൽ കുറയാത്ത കാലയളവിൽ മുടങ്ങാതെ 300 രൂപ വീതം മാസം അംശാദായം അടച്ചവരുമായ അംഗങ്ങൾക്ക് 2000 രൂപ െപൻഷൻ
• അഞ്ചുവർഷത്തിൽ കുറയാത്ത അംശാദായം അടച്ചിട്ടുള്ള അംഗം മരണപ്പെട്ടാൽ ആശ്രിതർക്ക് കുടുംബപെൻഷൻ
• അംഗം പെൻഷൻ വാങ്ങുന്നതിന് മുമ്പ് മരണപ്പെട്ടാൽ ഭാര്യക്ക് 2000 രൂപ തന്നെ പെൻഷൻ കിട്ടും. പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുേമ്പാഴാണ് അംഗം മരിക്കുന്നതെങ്കിൽ ഭാര്യക്ക് 1000 രൂപ പെൻഷൻ.
• അംഗത്തിന് സ്ഥിരമായ ശാരീരിക വൈകല്യം നേരിടുകയോ മരണം സംഭവിക്കുകയോ ചെയ്താൽ
സാമ്പത്തികസഹായം
• അപകടം, രോഗം എന്നിവ മൂലം അംഗം മരിക്കാനിടയായാൽ ആശ്രിതർക്ക് പ്രത്യേക സാമ്പത്തിക സഹായം
• അംഗത്തിന് പ്രത്യേക ചികിൽസക്ക് സഹായം
• വനിതഅംഗത്തിനും ആശ്രിതരായ പെൺമക്കൾക്കും വിവാഹധനസഹായവും പ്രസവാനുകൂല്യവും
• വസ്തുവാങ്ങുന്നതിനും വീട് നിർമിക്കുന്നതിനും അറ്റകുറ്റപണി നടത്തുന്നതിനുള്ള വായ്പാപദ്ധതി
• മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവിനുള്ള സാമ്പത്തിക സഹായം, വായ്പ
• പ്രവാസം കഴിഞ്ഞു മടങ്ങിവരുന്നവർക്ക് സ്വയംതൊഴിൽ വായ്പാപദ്ധതി
• ക്ഷേമനിധി പദ്ധതിയിൽ അംഗത്വമെടുക്കാൻ നിലവിൽ വ്യവസ്ഥയില്ലാത്ത 55 വയസിനുമുകളിലുള്ള
പ്രവാസി കേരളീയർക്ക് ചികിൽസാസഹായം, അത്യാവശ്യ ധനസഹായം, പെൻഷൻ
വിവിധ ജില്ലകളിലെ നോർക്ക ഒാഫിസ് ഫോൺ നമ്പറുകൾ:
തിരുവനന്തപുരം: 0471 2329950. എറണാകുളം: 0484 2371830, 2371810. കോഴിക്കോട്: 0495 2304882, 2304885
കണ്ണൂർ: 0497 2765310. കോട്ടയം: 0481 2580033. തൃശൂർ: 0487 2360707. മലപ്പുറം: 0483 2732922. കൊല്ലം: 0474 2791373. പാലക്കാട്: 0491 2505606. ഇടുക്കി: 0486 2233140. പത്തനംതിട്ട: 0468 2229951. കാസർകോട്: 0499 4 257827. ആലപ്പുഴ: 0477 2239100. വയനാട്: 04936 204243
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.