ഹൈബ്രിഡ് ഗ്ലോബൽ ഗോൾഡ് കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsദുബൈ: ഐ.ബി.എം.സി യു.എ.ഇ ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് ഗ്ലോബൽ ഗോൾഡ് കൺവെൻഷൻ ദുബൈ ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ സംഘടിപ്പിച്ചു. യു.എ.ഇ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ഇൻറർനാഷനൽ ചേംബർ ഓഫ് കോമേഴ്സും പരിപാടിയുടെ സഹസംഘാടകരായിരുന്നു.
50ലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇറ്റലി, മാലി, യുഗാണ്ട, അംഗോള, റുവാണ്ട, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, പാപ്വന്യൂഗിനി, പെറു എന്നിവിടങ്ങളിൽനിന്നുള്ള നയതന്ത്രജ്ഞർ അതത് രാജ്യങ്ങളിലെ അവസരങ്ങൾ പരിപാടിയിൽ പങ്കുവെച്ചു.
2021ലെ ഗ്ലോബൽ ഗോൾഡ് കൺവെൻഷൻ യു.എ.ഇയുടെ 50ാമത് ദേശീയ ദിനാഘോഷത്തിനായി സമർപ്പിക്കുന്നതായും യു.എ.ഇ ആഗോള സ്വർണ വ്യാപാര കേന്ദ്രമാകുന്നതിന് ഇത് സഹായിക്കുമെന്നും ഐ.ബി.എം.സി യു.എ.ഇ ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഹമദ് പറഞ്ഞു. ജി.സി.സിയുടെ എണ്ണ ഇതര മേഖലയുടെ വൈവിധ്യവത്കരണ പരിപാടിയെയും മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെയും ശക്തിപ്പെടുത്തുന്നതിനായി, കൺവെൻഷനിലൂടെ അന്താരാഷ്ട്ര വാണിജ്യ പ്രമുഖരുടെ നെറ്റ്വർക്കിങ് സുഗമമാക്കി ആഗോളതലത്തിൽ യു.എ.ഇയെ വിശ്വസനീയമായ ഗോൾഡ് ട്രേഡ്-ഫ്ലോ പങ്കാളിയായി സ്ഥാപിക്കലാണ് ഉദ്ദേശിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഐ.ബി.എം.സി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സജിത് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.