ഇശ്ഖ് മജ്ലിസ് സംഘടിപ്പിച്ചു
text_fieldsദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി ഇശ്ഖ് മജ്ലിസ് എന്ന പേരിൽ പ്രവാചക പ്രകീർത്തന സദസ്സ് സംഘടിപ്പിച്ചു. മതകാര്യ വകുപ്പ് ചെയർമാൻ ആർ.വി.എം. മുസ്തഫയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ജില്ല-മണ്ഡലം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. അൻവർ റഹ്മാനി മണലൂർ ഉദ്ബോധന പ്രസംഗം നടത്തി. കബീർ ഒരുമനയൂർ, കെ.കെ. ഉമ്മർ, മുബഷീർ നാട്ടിക, മുസ്തഫ കൈപ്പമംഗലം തുടങ്ങിയവർ നേതൃത്വം നൽകി.
ദുബൈ കെ.എം.സി.സി ആക്ടിങ് സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ, ജില്ല പ്രസിഡന്റ് ജമാൽ മനയത്ത്, ജില്ല ഭാരവാഹികളായ മുഹമ്മദ് അക്ബർ, ജംഷീർ പാടൂർ, ഹനീഫ് തളിക്കുളം, സത്താർ മാമ്പ്ര, മുൻ ഭാരവാഹികളായ മുഹമ്മദ് വെട്ടുകാട്, അഷ്റഫ് കിള്ളിമംഗലം എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും ട്രഷറർ ബഷീർ വരവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.