വിദ്യാഭ്യാസ രംഗത്ത് റഹ്മാനിയ്യയുടെ പങ്ക് നിസ്തുലം -സാദിഖലി തങ്ങൾ
text_fieldsദുബൈ: സമന്വയ വിദ്യാഭ്യാസ രംഗത്ത് കടമേരി റഹ്മാനിയ്യ നൽകിയ സംഭാവനകൾ നിസ്തുലവും മാതൃകാപരവുമാണെന്നും നീണ്ട അര നൂറ്റാണ്ടായി വൈജ്ഞാനിക നവോത്ഥാന പ്രവർത്തനങ്ങളുമായി മുന്നേറുന്ന റഹ്മാനിയ്യ അറബിക് കോളേജ് സമൂഹത്തിന്റെ പ്രതീക്ഷയാണെന്നും റഹമാനിയ്യ അറബി കോളേജ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 2022 ഡിസംബർ 23 മുതൽ 25വരെ നടക്കുന്ന കടമേരി റഹ്മാനിയ്യ ഗോൾഡൻ ജൂബിലിയുടെ ജി.സി.സി തല പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക രംഗത്ത് ദൈനംദിനം പുതിയ വെല്ലുവിളികൾ ഉയർന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് റഹ്മാനിയ്യയും റഹ്മാനികളും ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്.
ലിബറലിസവും മതരഹിത യുക്തിവാദ ചിന്താഗതികളും ഉയർത്തുന്ന സാമൂഹിക സാംസ്കാരിക പ്രതിസന്ധികളെ മറികടക്കാൻ റഹ്മാനിയ്യ കാമ്പസിൽ നിർമാണം പൂർത്തിയാകുന്ന കോട്ടുമല ബാപ്പു മുസ്ലിയാർ സ്മാരക തിയോപാർക്ക് സഹായകമാകുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
റഹ്മാനിയ്യ യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി സംഗമത്തിൽ അധ്യക്ഷത വഹിച്ചു. ശംസുദ്ധീൻ ബിൻ മൊയ്തീൻ, പുത്തൂർ റഹ്മാൻ, പി.കെ അൻവർ നഹ, പൊട്ടങ്കണ്ടി അബ്ദുല്ല, ഒ.കെ ഇബ്രാഹീം, പാറക്കൽ മുഹമ്മദ്, കുറ്റിക്കണ്ടി അബൂബക്കർ, ഹസ്സൻ ചാലിൽ, മൊയ്തു അരൂർ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി പി.കെ അബ്ദുൽ കരീം സ്വാഗതവും നാസർ റഹ്മാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.