ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആര്‍.ടി.എ കാര്‍ഡ് വീട്ടിലത്തെിക്കും
text_fields ദുബൈ: ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക കാര്‍ഡ് വീടുകളിലോ തൊഴിലിടങ്ങളിലോ എത്തിച്ചു നല്‍കുമെന്ന് റോഡ്-ഗതാഗത അതോറിറ്റി (ആര്‍.ടി.എ). 2020 ഓടെ ദുബൈയിയെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ നഗരമാക്കാനുള്ള ദുബൈ സര്‍ക്കാറിന്‍െറ എന്‍െറ സമൂഹം-എല്ലാവരുടെയും നഗരം പദ്ധതിക്ക് പിന്തുണയേകിയാണ് അതോറിറ്റിയുടെ പുതിയ തീരുമാനം. കാര്‍ഡിന് അര്‍ഹതയുള്ളവര്‍ അതിനായി ഒഫീസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥ ഒഴിവാക്കുന്നത് ഭിന്നശേഷി സമൂഹത്തോട് പുലര്‍ത്തുന്ന ആദരവിന്‍െറയും പരിഗണനയുടെയും ഉദാഹരണമാണെന്ന് അതോറിറ്റി മേധാവികള്‍ അറിയിച്ചു. ശാരീരിക വെല്ലുവിളികളുള്ള വ്യക്തികള്‍ അവശ്യരേഖകള്‍ സഹിതം 8009090 എന്ന കാള്‍ സെന്‍റര്‍ നമ്പര്‍ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ പരിഗണിച്ച ശേഷം ആര്‍.ടി.എ പ്രതിനിധി ഗുണഭോക്താവിന്‍െറ താല്‍പര്യമനുസരിച്ചുള്ള സ്ഥലത്ത് എത്തി കാര്‍ഡ് കൈമാറും. അഞ്ചു വര്‍ഷ കാലാവധിയുള്ള പ്രത്യേക കാര്‍ഡ് ഉപയോഗിച്ച് ഭിന്നശേഷിയുള്ളവര്‍ക്ക് ദുബൈ മെട്രോയിലും ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. വാഹനപാര്‍ക്കിങ്ങിനും ജലഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനും ആനുകൂല്യങ്ങളുണ്ട്.
ഭിന്നശേഷിയുള്ളവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും പരിഗണിച്ച് സൗകര്യപ്രദമായ കൂടുതല്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതികളുണ്ടെന്ന് ആര്‍.ടി.എ സി.ഇ.ഒ യൂസഫ് അല്‍ റിദാ അറിയിച്ചു. ബസ്, മെട്രോ, ടാക്സി, ജലഗതാഗത മേഖലകളിലെല്ലാം ശാരീരിക വെല്ലുവിളിയുള്ളവരുടെ യാത്ര സുഗമമാക്കുന്ന രീതിയില്‍ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നുണ്ട്. ആര്‍.ടി.എ വെബ്സൈറ്റ് കാഴ്ച വൈഷ്യമങ്ങള്‍ ഉള്ളവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.