Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​കൂളുകൾ തുറന്നു;...

സ്​കൂളുകൾ തുറന്നു; തണുപ്പിൽ ജാഗ്രത വേണം

text_fields
bookmark_border
സ്​കൂളുകൾ തുറന്നു; തണുപ്പിൽ ജാഗ്രത വേണം
cancel

അ​ബൂ​ദ​ബി: ശൈ​ത്യ​കാ​ല അ​വ​ധി അ​വ​സാ​നി​ച്ച് സ്​​കൂ​ളു​ക​ൾ തു​റ​ന്നു. അ​തേ​സ​മ​യം, ത​ണു​ത്ത കാ​ലാ​വ​സ്​​ഥ തു​ട​രു​ന്ന​തി​നാ​ൽ ആ​രോ​ഗ്യ​പ​ര​മാ​യ ശ്ര​ദ്ധ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ ഓ​ർ​മ​പ്പെ​ടു​ത്തി. പൊ​തു​വേ, ത​ണു​പ്പു​കാ​ല രോ​ഗ​ങ്ങ​ൾ പ​ല​രി​ലും കാ​ണു​ന്നു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന അ​ധി​കം പേ​ർ​ക്കും പ​നി, ചു​മ, ക​ഫ​ക്കെ​ട്ട് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളാ​ണു​ള്ള​ത്. ത​ണു​ത്ത അ​ന്ത​രീ​ക്ഷ​മാ​യ​തി​നാ​ൽ കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണ്ട​തു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ കു​ട്ടി​ക​ളെ സ്​​കൂ​ളു​ക​ളി​ൽ വി​ട​രു​തെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത്തേ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ മാ​സ്​​ക് ധ​രി​ച്ചും ശു​ചി​ത്വം പാ​ലി​ച്ചും മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടാ​തെ​യും ശ്ര​ദ്ധി​ച്ചാ​ൽ ഒ​രു പ​രി​ധി​വ​രെ പ​ക​ർ​ച്ച​പ്പ​നി​യെ പ്ര​തി​രോ​ധി​ച്ചു​നി​ർ​ത്താ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ത​ണു​ത്ത ഭ​ക്ഷ​ണ​വും വെ​ള്ള​വും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യും കൃ​ത്യ​മാ​യി ആ​ഹാ​രം ക​ഴി​ച്ചും മ​തി​യാ​യ വി​ശ്ര​മ​മെ​ടു​ത്തും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​രു​ന്ന് ക​ഴി​ച്ചും ആ​രോ​ഗ്യ ശ്ര​ദ്ധ പു​ല​ർ​ത്താം.

ശൈ​ത്യ​കാ​ല​ത്ത് ക​ണ്ടു​വ​രു​ന്ന രോ​ഗ​മാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സ. ശൈ​ത്യ​കാ​ലം ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ രാ​ജ്യ​ത്ത് പ​ക​ർ​ച്ച​പ്പ​നി​യും ക​ടു​ത്ത ചു​മ​യും പ​ട​ർ​ന്നി​രു​ന്നു. പ​ക​ർ​ച്ച​പ്പ​നി കു​ട്ടി​ക​ളി​ലാ​ണ് (ഇ​ൻ​ഫ്ലു​വ​ൻ​സ) വ്യാ​പ​ക​മാ​യ​ത്. മു​തി​ർ​ന്ന​വ​രി​ൽ ക​ടു​ത്ത ചു​മ​യും ക​ഫ​ക്കെ​ട്ടു​മു​ണ്ട്. ആ​സ്​​ത്​​മ, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ള്ള​വ​രി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ എ, ​ബി, റെ​സ്​​പി​റേ​റ്റ​റി സെ​ൻ​സേ​ഷ​ന​ൽ വൈ​റ​സ്​ (ആ​ർ.​എ​സ്.​വി) തു​ട​ങ്ങി​യ വൈ​റ​സു​ക​ൾ കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ നീ​ളു​ന്ന ശ​ക്ത​മാ​യ പ​നി, ജ​ല​ദോ​ഷം, ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, തു​മ്മ​ൽ, വി​ശ​പ്പി​ല്ലാ​യ്മ, ശ​രീ​ര​വേ​ദ​ന, ക​ഫ​ക്കെ​ട്ട്, ഛർ​ദി, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ങ്ങ​ളാ​ണ് രോ​ഗ​ബാ​ധി​ത​രി​ൽ കാ​ണു​ന്ന​ത്. ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് പ​ക​ർ​ച്ച​പ്പ​നി​യും ചു​മ​യും സ്​​ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​ക്കും. പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റി​വ് ആ​കു​ന്ന​വ​രു​മു​ണ്ട്.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​സ്​​ക് ധ​രി​ച്ചി​രു​ന്ന​തു​മെ​ല്ലാം ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പ​ക​ർ​ച്ച​പ്പ​നി വ്യാ​പി​ക്കു​ന്ന​തി​ൽ കു​റ​വ് വ​രു​ത്തി​യി​രു​ന്നു. അ​സു​ഖം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ തേ​ട​ലാ​ണ് പ്ര​ധാ​ന​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഫ്ലൂ ​വാ​ക്സി​ൻ ല​ഭി​ക്കും. അ​ഞ്ചു​വ​യ​സ്സി​നു താ​ഴെ​യും 65 വ​യ​സ്സി​നു മു​ക​ളി​ലു​മു​ള്ള​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​ർ​ക്ക് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​ണ്. അ​ല്ലാ​ത്ത​വ​ർ​ക്ക് 50 ദി​ർ​ഹ​മാ​ണ് ഫീ​സ്. ആ​റു​മാ​സ​ത്തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് കു​ത്തി​വെ​പ്പെ​ടു​ക്കാം.

ഒ​മ്പ​തു​വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് നാ​ല് ആ​ഴ്ച​യു​ടെ ഇ​ട​യി​ൽ ര​ണ്ട് ഡോ​സ്​ എ​ടു​ക്കാം. ശ്വാ​സ​ത​ട​സ്സം, ആ​സ്​​മ പോ​ലു​ള്ള രോ​ഗ​ങ്ങ​ളു​ള്ള​വ​ർ ഫ്ലൂ ​വാ​ക്സി​ൻ എ​ടു​ത്ത് രോ​ഗം ഗു​രു​ത​ര​മാ​കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​റു മാ​സ​ത്തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ശൈ​ത്യ​കാ​ല​ത്തി​നു മു​മ്പാ​യി വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ന​ൽ​കി​യി​രു​ന്നു. ഇ​ത് ഒ​രു പ​രി​ധി​വ​രെ ശൈ​ത്യ​കാ​ല രോ​ഗ​ങ്ങ​ൾ​ക്കെ​തി​െ​​ര പ്ര​തി​രോ​ധം തീ​ർ​ക്കും. കോ​വി​ഡാ​ന​ന്ത​രം കൂ​ടു​ത​ൽ കു​ട്ടി​ക​ൾ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. പ​നി, ചു​മ, ജ​ല​ദോ​ഷം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളാ​ണ് കു​ട്ടി​ക​ളി​ൽ കാ​ണു​ന്ന​ത്. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം ശാ​രീ​രി​ക അ​സ്വ​സ്​​ഥ​ത​ക​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ, കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​വ​ശ്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണ്.

ആരോഗ്യ ശ്രദ്ധ അനിവാര്യം

ശൈത്യകാലത്തെ രോഗമായ ഇൻഫ്ലുവൻസയിൽ ജാഗ്രതവേണം

അസുഖം ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായ ചികിത്സ തേടണം

ആസ്​ത്​മ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ ഉള്ളവരിൽ

രോഗ ലക്ഷണങ്ങൾ കണ്ടാൽ കുട്ടികളെ സ്​കൂളുകളിൽ വിടരുത്

രോഗ ലക്ഷണങ്ങൾ ഉള്ളവർ മാസ്​ക് ധരിക്കണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolsreopenafter winter break
News Summary - schools reopen after winter break
Next Story