നിഴലഴക്
text_fieldsലളിതമായി ചുമരുകൾ എങ്ങനെ ഭംഗിയാക്കാമെന്ന് കാണിച്ചു തരികയാണ് ഈപാലത്തിലെ നിഴൽ ചിത്രങ്ങൾ. ഇത്തിഹാദ് റോഡ് ഉമ്മുൽ ഖുവൈൻ കിങ് ഫൈസൽ റോഡുമായി സന്ധിക്കുന്ന ഇന്റർചേഞ്ചിലെ ചുമരുകളിലാണ് ഈ വിചിത്ര കാഴ്ച്ച. പരുന്തിന്റെ രൂപത്തിൽ യു.എ.ഇയുടെ ഔദ്യോഗിക ചിഹ്നമാണ് കൂടുതലും ഉൾകൊള്ളിച്ചത്. രാജ്യത്തിന്റെ സംസ്കാരവുമാവായി ബന്ധപ്പെട്ട മറ്റു പല ചിത്രങ്ങളുംകാണാം. താരതമ്യേന ചെറിയ വലിപ്പത്തിലുള്ള ഖനം കുറഞ്ഞ ലോഹത്തകിടിൽ തീർത്തരൂപങ്ങളുടെ ഒരു നിശ്ചിത അകലത്തിൽ നിന്നും പ്രകാശ സ്രോതസ്സ് ഉപയോഗിച്ച് വലിയനിഴലുകൾ ചുമരിൽ പതിപ്പിച്ചാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്. രാത്രി യാത്രക്കാരെ ഏറെആകർഷിക്കുന്ന ഈ നിഴൽചിത്രങ്ങൾ വലിയ അധ്വാനമില്ലാതെ തയ്യാറാക്കാം എന്നതാണ് സവിശേഷത. ഇക്കഴിഞ്ഞ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പതാകയുടെവർണ്ണക്കൂട്ടിൽ ഭംഗിയായി അലങ്കരിച്ച തൂണുകളും അതേ പാറ്റേണിൽ വരച്ച കുതിരകളുടെ ചിത്രങ്ങളും ഈ പാലത്തിന്റെ ആകർഷണങ്ങളാണ്. രണ്ടു വരിയായിരുന്ന കിങ് ഫൈസൽ റോഡ് നിർമ്മാണപ്രവർത്തനങ്ങൽക്ക് ശേഷം മൂന്ന് വരിയായി തുറന്നു കൊടുത്തത് ഈയിടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.