Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്രോ​ത​സ്സ് വാ​ർ​ഷി​ക...

സ്രോ​ത​സ്സ് വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
family meet
cancel
camera_alt

സ്രോ​ത​സ്സ് വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം എ​ൻ.​ടി.​വി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി ക​ടോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: സ്രോ​ത​സ്സി​ന്‍റെ വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം ‘സ്പ​ർ​ശം- 2024’ എ​ന്ന പേ​രി​ൽ അ​ജ്മാ​ൻ ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, പാ​യ​സ മ​ത്സ​രം സ്രോ​ത​സ്സ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ്രോ​ത​സ്സ് പ്ര​സി​ഡ​ന്‍റ്​ ഡേ​വി​ഡ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത​യും എ​ൻ.​ടി.​വി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി ക​ടോ​ൺ ഉ​ദ്ഘാ​ട​ന​വും ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ടെ​ലി ഫെ​യിം കോ​മ​ഡി താ​രം ഉ​ല്ലാ​സ് പ​ന്ത​ളം, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഐ​പ്പ് ജോ​ർ​ജ്, ട്ര​ഷ​റ​ർ മ​നോ​ജ് മാ​ത്യു, വ​നി​ത കോ​ഓ​ഡി​നേ​റ്റ​ർ റേ​ച്ച​ൽ ജോ​ർ​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​നി​ൽ മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് സ്പെ​ഷ​ൽ അ​ച്ചീ​വ്മെ​ന്‍റ്​ അ​വാ​ർ​ഡ് നേ​ടി​യ ജോ​ൺ മ​ത്താ​യി, പി.​എം. ജോ​സ്, ഡോ. ​മ​നു വ​ർ​ഗീ​സ്, ഡോ. ​ജെ​റി ജ​യ്സ​ൺ, ഡോ.​അ​നീ​ഷ് ബി. ​സ​ക്ക​റി​യ, കോ​ശി കു​ഞ്ഞ് എ​ന്നി​വ​രെ യോ​ഗം ആ​ദ​രി​ച്ചു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം പ​ത്തി​ലും, പ​ന്ത്ര​ണ്ടാം ക്ലാ​സി​ലും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് പ​ന്ത​ളം ഉ​ല്ലാ​സി​ന്‍റെ കോ​മ​ഡി സ്കി​റ്റും, സി​നി​മ പി​ന്ന​ണി ഗാ​യ​ക​ൻ അ​തു​ൽ മ​റു​ക​ര​യു​ടെ ബാ​ൻ​ഡും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Srothas organized annual family meet
Next Story