അജ്മാനില്‍ പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു
text_fieldsഅജ്മാന്: അജ്മാനില്‍ പതിനായിരത്തിലേറെ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് ആദ്യ ഡോസ് വാക്സിൻ നല്കി. മൂന്നിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് കുത്തിവെപ്പ് നല്‍കിയത്. കുത്തിവെപ്പിനുശേഷം ഒരു കുട്ടിക്കും പാർശ്വഫലങ്ങൾ ഉണ്ടായില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ സ്കൂളുകളിലേക്കുള്ള സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനായി ആഗസ്റ്റ് 11 മുതലാണ് അജ്മാനിലെ കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ആരംഭിച്ചത്. ആദ്യ ഒമ്പതു ദിവസങ്ങളിൽ 10,835 കുട്ടികൾക്ക് കുത്തിവെപ്പ് നൽകി. ഇതിൽ 6,783 പേർ എമിറേറ്റിലെ താമസക്കാരാണ്.
ഡോക്ടർമാർ കുട്ടികളെ പരിശോധിച്ച ശേഷം വാക്സിൻ സ്വീകരിക്കാൻ യോഗ്യരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
അജ്മാന് ശൈഖ് ഖലീഫ സ്ട്രീറ്റിലുള്ള ഗ്രാന്‍ഡ് മാളിലെ മദീന സെൻറര്‍, മുഷ്രിഫ് സെൻറര്‍, അൽ മനാമ, മുസൈറ വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കുട്ടികള്‍ക്ക് വാക്സിനേഷന് നല്‍കുന്നത്. ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് അഞ്ചുമുതൽ രാത്രി ഒമ്പതുവരെയുമാണ് വാക്സിന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. മദീന സെൻററില്‍ ഞായർ മുതൽ വ്യാഴം വരെയാണ് പ്രവര്‍ത്തിക്കുക. അവധികഴിഞ്ഞ് ഞായറാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കുകയാണ്.
കുട്ടികള്‍ക്ക് ക്ലാസ് മുറി പഠനം ഒരുക്കുന്ന സ്കൂളുകളിലെ കുട്ടികളാണ് വാക്സിനേഷന് സ്വീകരിച്ചവരില്‍ അധികവും. അതേസമയം, ഇപ്പോഴും ഓണ്‍ ലൈന്‍ ക്ലാസുകള്‍ തുടരുന്ന സ്കൂളുകള്‍ ഒക്ടോബര്‍ വരെ ഇതേ രീതിയില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.