ടോസ്റ്റ് മാസ്റ്റേഴ്സ് ഡിസ്ട്രിക്ട് 127 ലോകത്ത് ഒന്നാമത്
text_fieldsദുബൈ: പബ്ലിക് സ്പീക്കിങ്ങിലും നേതൃത്വ വികസനത്തിലും ലോകത്തിലെ ഏറ്റവും വലിയ ലാഭരഹിത സംഘടനയായ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനലിന്റെ ഡിസ്ട്രിക്ട് 127നെ ലോകത്തിലെ ഒന്നാം നമ്പർ ഡിസ്ട്രിക്ടായി പ്രഖ്യാപിച്ചു. അടുത്തിടെ കാലിഫോർണിയയിൽ നടന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനലിന്റെ 100ാം വാർഷിക കൺവെൻഷനിലാണ് പ്രഖ്യാപനം.
ടോസ്റ്റ് മാസ്റ്റർ ഡി.ടി.എം സുജിത് സുകുമാരൻ 2024-2026 കാലയളവിലെ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോകത്ത് ഒന്നാം നമ്പർ ഡിസ്ട്രിക്ടായി ദുബൈയിലെ ടോസ്റ്റ് മാസ്റ്റേഴ്സ് ഡിസ്ട്രിക്ട് 127നെ തെരഞ്ഞെടുത്തതിൽ അഭിമാനിക്കുന്നതായി ഡയറക്ടർ ഡോ. അബ്ദുൽ സത്താർ പറഞ്ഞു. ഡിസ്ട്രിക്ട് 127, 156 ക്ലബുകളിലായി 2800 അംഗങ്ങളാണ് സംഘടനക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.