യു.എ.ഇ ദേശീയ ദിനം: ഷാർജയിൽ 10 ദിവസത്തെ ആഘോഷങ്ങൾ
text_fieldsഷാർജ: യു.എ.ഇയുടെ 52ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഷാർജയിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ചൊവ്വാഴ്ച ചേർന്ന ഷാർജ എക്‌സിക്യൂട്ടിവ് കൗൺസിൽ വിവിധ പരിപാടികളുടെ സംഘാടനം സംബന്ധിച്ച് അവലോകനംചെയ്തു.
ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. 10 ദിവസങ്ങളിലായി ഷാർജയിലെ എല്ലാ നഗരങ്ങളിലും പ്രദേശങ്ങളിലും വൈവിധ്യമാർന്ന പരിപാടികൾ, ശിൽപശാലകൾ, മത്സരങ്ങൾ, പരേഡ് തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.
1971ലെ എമിറേറ്റുകളുടെ ഏകീകരണത്തിന്‍റെ സ്മരണക്കായാണ് എല്ലാ വർഷവും ഡിസംബർ രണ്ടിന് യു.എ.ഇ ദേശീയദിനം ആഘോഷിക്കുന്നത്. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി സ്വകാര്യ, പൊതുമേഖലാ ജീവനക്കാർക്ക് ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ശമ്പളത്തോടുകൂടിയ അവധിയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.