വാഹനാപകടം: 10 മാസത്തിനിടെ ഫുജൈറയിൽ മരിച്ചത് 10 പേർ
text_fieldsഫുജൈറ: കഴിഞ്ഞ 10 മാസത്തിനിടെ ഫുജൈറയിലെ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടത് 10 പേര്. 9901 വാഹനാപകടങ്ങളാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. ഇതില്‍ 169 പേർക്ക് പരിക്കേറ്റു.
എമിറേറ്റിൽ ഗതാഗത സുരക്ഷ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയ കാമ്പയിനിന്റെ മുന്നോടിയായി ഫുജൈറ പൊലീസാണ് അപകടങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടായത് ഒക്ടോബറിലാണ്.
ആ മാസം 1083 അപകടങ്ങളിലായി 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും നാലുപേര്‍ മരിക്കുകയും ചെയ്തു. സെപ്റ്റംബര്‍, ഫെബ്രുവരി, ജൂണ്‍ മാസങ്ങളിലെ അപകടങ്ങളില്‍ 57 പേര്‍ക്ക് പരിക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു.
എമിറേറ്റില്‍ സുരക്ഷിത ഗതാഗതം ഉറപ്പാക്കാന്‍ ‘മാറുന്ന കാലാവസ്ഥയില്‍ സുരക്ഷിത ഡ്രൈവിങ്’ എന്ന പ്രമേയത്തിൽ ഒരുമാസത്തെ കാമ്പയിന് ചൊവ്വാഴ്ച തുടക്കമായി. പൊടിക്കാറ്റ്, മഴ, വെള്ളപ്പൊക്കം, മൂടല്‍മഞ്ഞ് തുടങ്ങിയ പ്രതികൂല കാലാവസ്ഥകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവര്‍മാരെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വകുപ്പാണ് കാമ്പയിന് നടത്തുന്നത്. കാലാവസ്ഥക്കനുസൃതമായി വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
കൂടാതെ വാഹനത്തിന്റെ ടയറുകള്‍, ലൈറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുകയും വേണം. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അമിതവേഗം, മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാതിരിക്കുക എന്നിങ്ങനെ അപകടങ്ങള്‍ക്ക് കാരണമാകുന്ന പ്രവൃത്തികളില്‍നിന്ന് ഡ്രൈവര്‍ വിട്ടുനില്‍ക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.