റാസല്‍ഖൈമയില്‍ വാഹനവകുപ്പ് നല്‍കിയത് 488,915 സേവനങ്ങള്‍
text_fieldsറാസല്‍ഖൈമ: കഴിഞ്ഞവര്‍ഷം റാസല്‍ഖൈമയില്‍ 488,915 ഇടപാടുകള്‍ പൂര്‍ത്തീകരിച്ചതായി റാക് പൊലീസ് വെഹിക്കിള്‍ ആൻഡ് ഡ്രൈവേഴ്സ് ലൈസന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ റാഷിദ് സാലിം അല്‍ സാബി അറിയിച്ചു. 382,348 സേവനങ്ങള്‍ വാഹനങ്ങളുമായും 106,567 സേവനങ്ങള്‍ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ടവയുമാണ്. 92,092 സ്വകാര്യ ലൈറ്റ് വാഹനങ്ങള്‍ പുതുക്കുകയും 2408 ചെറിയ വാഹനങ്ങളുടെ പുനര്രജിസ്ട്രേഷനും നടത്തി. ഒരു വര്‍ഷത്തിലേറെ കാലാവധിയുള്ള 37,559 ഡ്രൈവിങ് ലൈസന്‍സുകളും ഒരുവര്‍ഷത്തേക്ക് മാത്രമായി 3080 ഡ്രൈവിങ് ലൈസന്‍സുകളും നല്കി.
സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ സങ്കേതങ്ങള്‍ ഇടപാടുകള്‍ വേഗത്തിലാക്കുന്നതിനും ഉപഭോക്താക്കളുടെ സമയലാഭത്തിനും സഹായിച്ചതായി റാക് പൊലീസ് ടെക്നിക്കല്‍ ഇന്സ്പെക്ഷന് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സുല്‍ത്താന്‍ സെയ്ഫ് അല്സയ്യ പറഞ്ഞു. 149,540 വാഹനങ്ങളുടെ പരിശോധനയാണ് വെഹിക്കിള്‍ വില്ലേജില്‍ നടന്നത്. ഒരു വാഹനത്തിന്റെ പരിശോധന സമയം ശരാശരി 11 മിനിറ്റ് മാത്രമായിരുന്നു. 13 മിനിറ്റായി സജ്ജീകരിച്ചിട്ടുള്ള സംവിധാനത്തിലാണ് സമയദൈര്‍ഘ്യം കുറച്ച് എന്‍.ഒ.സി വേഗത്തില്‍ നല്‍കുന്നതിന് സാധിച്ചത്. ഒരേസമയം എട്ട് വാഹനങ്ങളുടെ പരിശോധനക്കാണ് വെഹിക്കില്‍ വില്ലേജില്‍ സൗകര്യമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.