വിസ തട്ടിപ്പിനിരയായ യുവാവിന് ജോലി നൽകാൻ സന്നദ്ധത അറിയിച്ച് പ്രവാസി വ്യാപാരി
text_fieldsഅൽഐൻ: തട്ടിപ്പിെൻറയും വഞ്ചനയുടെയും മാത്രമല്ല, സ്നേഹത്തിെൻറയും ചേർത്തു പിടിക്കലിെൻറയും കഥകൾ കൂടി പറയാനുണ്ട് പ്രവാസ ഭൂമിക്ക്. മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ട യുവാവിന് കള്ളൻമാരെ പിടിക്കാൻ സഹായം ചെയ്തു കൊടുത്ത അജ്മാനിലെ മൊബൈൽ കച്ചവടക്കാരുടെ വാർത്തയാണ് കഴിഞ്ഞ ദിവസം ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ചതെങ്കിൽ മനുഷ്യത്വത്തിെൻറ പുതിയ മാതൃക കാണിച്ച മറ്റൊരു വ്യാപാരിയുടെ വിവരമാണ് ഇന്ന് പങ്കുവെക്കുവാനുള്ളത്.
അജ്മാനിലെ സൂപ്പർ മാർക്കറ്റിൽ ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഒരുവൻ വഞ്ചിച്ച ചെറുപ്പക്കാരന് ജോലി നൽകാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് അജ്മാൻ അൽ ലൈത്ത് മൊബൈൽ ഷോപ്പ് ഉടമ കൊടുങ്ങല്ലൂർ കാദിയാളം സ്വദേശി മുഹമ്മദ് സജിത്ത്. തട്ടിപ്പിനിരയായ അൽെഎനിൽ കുടുങ്ങിക്കിടക്കുന്ന യുവാക്കളുടെ ദുരിത വിവരം ഗൾഫ് മാധ്യമത്തിൽ വായിച്ചറിഞ്ഞ മുഹമ്മദ് സജിത്ത് അനുയോജ്യ യോഗ്യതകൾ ഉള്ള ഒരാൾക്കെങ്കിലും തെൻറ സ്ഥാപനത്തിൽ ജോലി നൽകാൻ സന്നദ്ധമാണ് എന്നറിയിക്കുകയായിരുന്നു. തുടർന്ന് യുവാക്കളുമായി ബന്ധപ്പെട്ട ഇദ്ദേഹം എടപ്പാളിൽ നിന്നുള്ള ഒരു യുവാവിനെ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുത്തു.
ഖത്തറിൽ ജോലി ചെയ്യുന്ന പട്ടാമ്പി സ്വദേശിയാണ് നാട്ടിൽ എഴുപതിനായിരം രുപ വിസക്ക് വാങ്ങി സന്ദർശക വിസയിൽ 15ാം തീയതി അൽ ഐനിലെത്തിച്ചത്. എന്നാൽ ഇവിടെയെത്തിയപ്പോൾ മാത്രമാണ് തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം ചെറുപ്പക്കാർ അറിയുന്നത്. വലിയ സംഖ്യ കടബാധ്യതയുള്ളതിനാൽ പലർക്കും നാട്ടിലേക്ക് തിരിച്ച് പോകാൻ കഴിയില്ല. ഏജൻറിെൻറ യു.എ.ഇയിലെ പ്രതിനിധി ഇരുപതിനായിരം രൂപക്ക് തുല്യമായ ദിർഹം ഇന്ന് നൽകാമെന്നും താമസ സ്ഥലം ഒഴിയണമെന്നും ഭീഷണിപ്പെടുത്തിയതിനിടെയാണ് കരുണയുടെ കരങ്ങൾ തേടിയെത്തിയിരിക്കുന്നത്. യുവാക്കൾക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ അൽഐനിലെ സാമൂഹിക പ്രവർത്തകർ എത്തിച്ച് നൽകുന്നുണ്ട്. മറ്റുള്ളവർക്ക് കൂടി ജോലി ശരിയാക്കി നൽകാനുള്ള ശ്രമത്തിലാണ് അവരിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.