കേന്ദ്ര ഭരണമുണ്ടായിരുന്നുവെങ്കിൽ ആരോഗ്യമേഖല ദേശസാത്കരിച്ചേനെ- കെ.കെ ൈശലജ ടീച്ചർ
text_fieldsഇനിയും കീഴടക്കാനാവാതെ ലോകം നമിച്ചുനിൽക്കുന്ന കോവിഡ് പ്രതിസന്ധി കേരളത്തിലും പടർന്നുപിടിക്കുേമ്പാഴും പാതി ആശങ്ക നിലനിർത്തിയാണെങ്കിലും സംസ്ഥാന സർക്കാർ അവ കൈകാര്യം ചെയ്യുന്ന രീതി ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. കേരള മോഡൽ എന്ന പേരും രാജ്യം അനുകരിക്കാൻ കൊതിക്കുന്ന ഒന്നായി നിലനിൽക്കുന്നു. ഇതേ കുറിച്ച് ദേശീയ മാധ്യമമായ 'ബിസിനസ് ലൈനി'ന് നൽകിയ അഭിമുഖത്തിൽനിന്ന്:
നിലവിലെ പ്രതിസന്ധിയിൽനിന്ന് പഠിക്കാനുളള പാഠങ്ങൾ എന്തൊക്കെയാണ്?
ഈ മഹാമാരി നമ്മെ പഠിപ്പിച്ച രണ്ടു പാഠങ്ങൾ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഒന്ന്, നമ്മുടെ ആരോഗ്യ രംഗം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികളുടെ കൃത്യമായ ആസൂത്രണവും നടപ്പാക്കുന്നതിൽ വികേന്ദ്രീകരണവും വേണം. രണ്ട്, ആരോഗ്യപരിചരണത്തിൽ പൊതുനിക്ഷേപം വർധിപ്പിക്കുന്നതിൽ ഒട്ടും അമാന്തമുണ്ടാകരുത്. നമ്മുടെ മൊത്ത പ്രതിശീർഷ ഉൽപാദനത്തിൽനിന്ന് ഒരു ശതമാനം മാത്രമാണ് ആരോഗ്യ മേഖലയിലെ നിക്ഷേപം. ചുരുങ്ങിയത് 10 ശതമാനമെങ്കിലും ആയി അത് വർധിപ്പിക്കണം. ക്യൂബയെ പോലുള്ള രാജ്യങ്ങൾ അതിൽകൂടുതലാണ് നിക്ഷേപിക്കുന്നത്.
നിങ്ങളുടെ നിർദേശം എന്താകും?
ഞാൻ ഒരു ഇടതുപക്ഷക്കാരിയാണ്. നിലവിൽ രാജ്യത്തെ ആരോഗ്യ നയത്തെ കുറിച്ച് ഒന്നും പറയാനില്ല. പക്ഷേ, ഇടതുപക്ഷം കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്നുവെങ്കിൽ ആരോഗ്യ മേഖല ദേശസാത്കരിച്ചേനെ. ആരോഗ്യ പരിചരണ രംഗത്ത് നിയന്ത്രണം സർക്കാറിനാക്കുകയും അതുവഴി പാവപ്പെട്ടവനും ധനികനും തുല്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്തേനെ.
നിലവിലെ കേന്ദ്ര സർക്കാറിെൻറ ദർശനം കുത്തക മുതലാളിത്തത്തോടൊപ്പമാണ്. മുതലാളിത്ത നയമനുസരിച്ച് പ്രവർത്തിച്ചാൽ പോലും പൊതു ആരോഗ്യപരിചരണ സംവിധാനം മെച്ചപ്പെടുത്തണമായിരുന്നു. പാവപ്പെട്ടവരെയും അവശവിഭാഗങ്ങളെയും ചൂഷണം ചെയ്യാൻ സ്വകാര്യ ആരോഗ്യ പരിചരണ ദാതാക്കൾക്ക് അവസരമൊരുക്കരുതായിരുന്നു.
നിലവിൽ ഈ രംഗത്ത് മാതൃകയാക്കാവുന്ന ആഗോള മാതൃകകൾ ഏതാണ്?
ഞാൻ ഒരിക്കൽ പോലും പോയിട്ടില്ലെങ്കിലും, സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഏറ്റവും മികച്ച ആരോഗ്യ പരിചരണം നൽകുന്നവയാണ്. ഒരിക്കൽ യു.കെയിൽ പോയപ്പോൾ അവിടുത്തെ എൻ.എച്ച്.എസ്, ജി.പി സർജറി എന്നിവ സന്ദർശിച്ചിരുന്നു. അവരുടെ പ്രാഥമിക മേഖലയും ക്യൂബയിലെ കുടുംബ ഡോക്ടർമാരും ചെലുത്തിയ സ്വാധീനം കേരളത്തിലെ കുടുംബാേരാഗ്യ കേന്ദ്രങ്ങൾ തുടങ്ങുേമ്പാൾ നിർണായകമായി. ആരോഗ്യ പരിചരണം സാർവത്രികമാക്കണം. ത്രിതീയ തല ചികിത്സാരംഗത്ത് ചില നിയന്ത്രണങ്ങളും വേണം. പ്രാഥമിക, ദ്വീതീയ, ത്രിതീയ തലങ്ങളിലൊക്കെയും കൂടുതൽ നിക്ഷേപമുണ്ടാകണം. വികേന്ദ്രീകൃത ആസൂത്രണവും നിയന്ത്രണ സംവിധാനവും വേണം. കേന്ദ്രീകൃത ആസൂത്രണവും വികേന്ദ്രീകൃത നടപ്പാക്കലുമായി ക്യൂബ ഈ രംഗത്ത് ഒത്തിരി ആർജിച്ചിട്ടുണ്ട്. പൊതുജന ബദ്ധവും രോഗീബദ്ധവുമാണ് അവരുടെ ആരോഗ്യപരിചരണ സംവിധാനം.
കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നതെന്താണ്?
2016ൽ ഞങ്ങൾ അധികാരമേറുന്ന ഘട്ടത്തിൽ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉച്ച വരെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കി. ലാബ് സൗകര്യങ്ങളും ഇല്ല. സാധാരണ ജലദോഷം വന്നാൽ പോലും പട്ടണങ്ങളിലും ത്രിതീയ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും ശരണം പ്രാപിക്കണം.
രോഗപ്രതിരോധത്തിലായിരുന്നു എെൻറ ഉൗന്നൽ. ജീവിത ശൈലീ രോഗങ്ങൾ കേരളത്തിൽ ഏറെ കൂടുതലാണ്. വ്യക്തികൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വ്യക്തിഗത ചികിത്സ കിട്ടണം. അതിന്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ മുഖഛായ തന്നെ മാറ്റി. നല്ല കെട്ടിടങ്ങൾ, ടോയ്ലറ്റുകൾ, ലാബുകൾ, ഒ.പി മുറികൾ എന്നിങ്ങനെ. പ്രതിരോധ കുത്തിവെപ്പിനുള്ള മുറികൾ ശിശുസൗഹൃദമാക്കി. തദ്ദേശ ഭരണകൂടങ്ങളും 'കിഫ്ബി'യും ഇക്കാര്യത്തിൽ വലിയ സഹായമായി. ഈ അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്താൻ പഞ്ചായത്ത് പ്രസിഡൻറുമാർക്കും മെഡിക്കൽ ഓഫീസർമാർക്കും പരിശീലനം നൽകി. കേന്ദ്രത്തിെൻറ പരിമിത പ്ലാൻ ഫണ്ടിൽനിന്നുകൊണ്ട് അവർ തിരിച്ചും സഹായിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് നിരവധി പേർ സഹായം നൽകുകയും ചെയ്തു.
946 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 617നും നിലവിൽ പുതിയ കെട്ടിടങ്ങളുണ്ട്. അതൊരു പൊതു പ്രസ്ഥാനമാണ്. ഈ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നൂറിലേറെ എണ്ണത്തിന് ദേശീയ ക്വാലിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ്സ് (എൻ.ക്യു.എ.എസ്) സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. താലൂക് തലങ്ങളിൽ നമ്മുടെ ദ്വിതീയ തല ആശുപത്രികളെയും മെച്ചപ്പെടുത്തിയിട്ടുണ്ട്. ചില ആശുപത്രികൾക്ക് കോർപറേറ്റ് മേഖലയിലെ ആശുപത്രികളെക്കാൾ മെച്ചമുണ്ട്. ത്രിതീയ തല ആശുപത്രികളും മെച്ചപ്പെട്ടു. മെഡിക്കൽ കോളജുകൾ ആധുനികീകരിച്ചു. പുതിയ മെഡിക്കൽ കോളജുകൾ തുടങ്ങി. ഇവയിൽ അത്യാധുനിക സൗകര്യങ്ങൾ സ്ഥാപിച്ചു. മരുന്ന് നിർമാണത്തിൽ ഗവേഷണത്തിനും പ്രോൽസാഹനം നൽകുന്നു.
2016 വരെ 37 ശതമാനം ആളുകളായിരുന്നു സർക്കാർ ആശുപത്രികളെ ആശ്രയിച്ചിരുന്നത്. അത് 50 ശതമാനമായി. ഈ പരിവർത്തനമാണ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ സഹായകമായത്. ആരോഗ്യ പരിചരണം ആർക്കും എത്തിപ്പെടാവുന്നതും താങ്ങാവുന്നതും സൗഹൃദപരവുമാകണമെന്നാണ് ഞങ്ങളുടെ നയം.
കേന്ദ്രത്തിെൻറയും സംസ്ഥാനങ്ങളുടെയും പ്രധാന പ്രശ്നമിപ്പോൾ ഓക്സിജൻ, വാക്സിൻ ക്ഷാമമാണ്. ഇതെങ്ങനെ കാണുന്നു?
കേന്ദ്ര സർക്കാറിന് ഒരു പദ്ധതി ഉണ്ടാകണം. കേരളത്തിന് ഒരു ദ്വീപായി ഒറ്റപ്പെട്ടു കഴിയാനാകില്ല. ഓക്സിജൻ വിഷയത്തിൽ മുന്നിൽ പ്രതിസന്ധി കാണുന്നുണ്ട്. മേയ് 2020നു തന്നെ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് ഓക്സിജൻ ലഭ്യത വിഷയത്തിൽ യോഗം ചേർന്നിരുന്നു. പാലക്കാട് ഒരു ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കാൻ തീരുമാനമായി. അതിപ്പോൾ അനുഗ്രഹമായി. നിലവിൽ ആവശ്യത്തിന് ഉൽപാദനമുണ്ട്. പക്ഷേ, വിതരണത്തിൽ പ്രശ്നങ്ങളുണ്ട്. കൂടുതൽ ടാങ്കുകളും സിലിണ്ടറുകളും സംഘടിപ്പിക്കാൻ ശ്രമം നടക്കുകയാണ്.
കേന്ദ്രം യോഗം വിളിച്ചുചേർത്തത് കണക്കുകൾ പങ്കുവെക്കാനാണ്. വാക്സിൻ ലഭ്യത പോലുള്ള വിഷയങ്ങളിൽ ഒരു ഉറപ്പും നൽകിയിട്ടില്ല.
കേന്ദ്രത്തിെൻറ വാക്സിൻ നയം നിർമാതാക്കൾക്ക് കൊള്ളലാഭം നൽകുന്നതിൽ കലാശിക്കുന്നതാണ്. ഇതൊരു ലാഭകരമായ സംരംഭമായി കേന്ദ്രം കാണരുത്. അവരുടെ സംവിധാനം ഉപയോഗിച്ച് കുത്തിവെപ്പ് നൽകാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണം. സ്വന്തം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഏതെങ്കിലും കമ്പനിയുമായി വിലപേശൽ സംസ്ഥാനങ്ങൾക്ക് നടക്കില്ല. ആവശ്യത്തിന് വാക്സിൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ലഭ്യമാക്കണം. കേരളം വാക്സിൻ തീരെയും വെറുതെ നശിപ്പിച്ചിട്ടില്ല. മേയ് ഒന്നിനു ശേഷം പണം ഈടാക്കാമെന്നുകണ്ട് അവർ കുന്നുകൂട്ടി വെക്കുകയാണെന്നാണ് സംശയം. വാക്സിൻ വിതരണം മതിയായ അളവിലല്ല. ഈ വിഷയത്തിൽ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കണം. വാക്സിൻ ലഭ്യതയുണ്ടെങ്കിൽ ഈ രണ്ടാം തരംഗം ഒരു മാസത്തിനകം നിയന്ത്രണവിധേയമാക്കും. അതുറപ്പ്.
(ബിസിനസ് ലൈനിന് അനുവദിച്ച അഭിമുഖം- എ.എം ജിഗീഷ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.