Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഇസിനോഫീലിയ...

ഇസിനോഫീലിയ നിസാരമാക്കരുത്

text_fields
bookmark_border
Health
cancel

ര​ക്ത​ത്തി​ലെ കോ​ശ​ങ്ങ​ളാ​യ ഇ​സി​നോ​ഫി​ലി​ന്‍റെ അ​ള​വ് സാ​ധാ​ര​ണ​യി​ല​ധി​കം വ​ര്‍ധി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​സി​നോ​ഫീ​ലി​യ. സാ​ധാ​ര​ണ ആ​റു​ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് ഇ​സി​നോ​ഫി​ല്‍ ശ​രീ​ര​ത്തി​ല്‍ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത്. രോ​ഗാ​ണു​ക്ക​ള്‍, ശ​രീ​ര​ത്തെ ബാ​ധി​ക്കു​ന്ന വൈ​റ​സു​ക​ള്‍ എ​ന്നി​വ​യി​ല്‍നി​ന്ന് ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ നി​ശ്ചി​ത അ​ള​വി​ലു​ള്ള ശ്വേ​ത​ര​ക്താ​ണു​ക്ക​ള്‍ ആ​വ​ശ്യ​മാ​ണ്‌.

ഈ ​ശ്വേ​ത​ര​ക്താ​ണു​ക്ക​ളി​ലെ ഒ​രു വി​ഭാ​ഗ​മാ​ണ്‌ ഇ​സി​നോ​ഫി​ലു​ക​ള്‍. എ​ന്നാ​ല്‍, ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ​തി​ല്‍ കൂ​ടു​ത​ല്‍ അ​ള​വ് ഇ​സി​നോ​ഫി​ലു​ക​ള്‍ രൂ​പ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഇ​ത് ശ​രീ​ര​ത്തി​ന് പ​ല​വി​ധ​ത്തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ള്‍ക്ക് വ​ഴി​വെ​ക്കും.

ല​ക്ഷ​ണ​ങ്ങ​ള്‍

പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ല​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ഇ​സി​നോ​ഫി​ല്‍ അ​ള​വ് വ​ര്‍ധ​ന ക​ണ്ടെ​ത്താ​ന്‍ പ്ര​യാ​സ​മാ​ണ്. ആ​സ്ത്മ, ത്വ​ക്കി​ന് പു​റ​മെ​യു​ള്ള അ​ല​ര്‍ജി തു​ട​ങ്ങി​യ​വ പ​തി​വാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നെ​ത്തു​ട​ര്‍ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ല​പ്പോ​ഴും ഇ​സി​നോ​ഫി​ല്‍സ് അ​ള​വ് വ​ര്‍ധി​ച്ച​താ​യി ക​ണ്ടെ​ത്താ​റു​ള്ള​ത്.

ഇ​സി​നോ​ഫി​ല്‍ വ​ര്‍ധി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടി​ല്ലെ​ങ്കി​ലും അ​നു​ബ​ന്ധ രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടും. മാ​ത്ര​മ​ല്ല, ഇ​സി​നോ​ഫി​ല്‍ കാ​ര​ണം ഏ​തെ​ങ്കി​ലും അ​വ​യ​വ​ങ്ങ​ള്‍ക്ക് പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട​ങ്കി​ല്‍ ഇ​തി​ന്‍റെ ല​ക്ഷ​ണ​വും പ്ര​ക​ട​മാ​കും.

കാ​ര​ണ​ങ്ങ​ള്‍ പ​ല​താ​കാം

ശ​രീ​ര​ത്തി​ല്‍ ഇ​സി​നോ​ഫി​ല്‍ രൂ​പ​പ്പെ​ടാ​ൻ വി​വി​ധ കാ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കാം. ഓ​രോ​രു​ത്ത​രു​ടെ​യും ജീ​വി​ത സാ​ഹ​ച​ര്യം, ശ​രീ​ര​ത്തെ ബാ​ധി​ച്ച മ​റ്റ് രോ​ഗാ​വ​സ്ഥ​ക​ള്‍ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കാ​ര​ണ​ങ്ങ​ള്‍ നി​ര്‍ണ​യി​ക്കാ​ന്‍ സാ​ധി​ക്കു​ക. വി​വി​ധ​ത​രം അ​ല​ര്‍ജി​ക​ള്‍, വി​ര​ശ​ല്യം, അ​ണു​ബാ​ധ, ആ​സ്ത്മ, ശ​രീ​ര​ത്തെ ബാ​ധി​ച്ച ഓ​ട്ടോ ഇ​മ്യൂ​ണ്‍ അ​സു​ഖ​ങ്ങ​ള്‍ എ​ന്നി​വ മൂ​ല​വും ഇ​സി​നോ​ഫി​ല്‍ അ​ള​വ് വ​ർ​ധി​ക്കാം.

ചി​ല​രി​ല്‍ മ​ന്ത് രോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യും ഇ​സി​നോ​ഫി​ല്‍ അ​ള​വ് വ​ര്‍ധി​ക്കു​ന്ന​താ​യി കാ​ണാ​റു​ണ്ട്. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ഇ​ത് വ​ള​രെ സാ​ധാ​ര​ണ​മാ​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ല്‍ ഇ​ത്ത​രം രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്നു​ണ്ട്. ഇ​സി​നോ​ഫി​ൽ വ​ള​രെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ല്‍ വ​ര്‍ധി​ക്കു​ന്നു​വെ​ങ്കി​ല്‍ ശ​രീ​ര​ത്തി​ല്‍ അ​ർ​ബു​ദം‍ ബാ​ധി​ച്ച​തി​ന്റെ ല​ക്ഷ​ണ​വു​മാ​കാം. അ​തു​കൊ​ണ്ടു​ത​ന്നെ ക്ര​മാ​തീ​ത അ​ള​വി​ല്‍ ഇ​സി​നോ​ഫി​ൽ ശ​രീ​ര​ത്തി​ല്‍ ഉ​യ​രു​ന്നു​വെ​ങ്കി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

ചി​ല രോ​ഗി​ക​ളി​ല്‍ ഇ​സി​നോ​ഫി​ല്‍ അ​മി​ത​മാ​യി വ​ര്‍ധി​ച്ച​ത് കാ​ര​ണം ശ​രീ​ര​ത്തി​ലെ പ​ല അ​വ​യ​വ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന അ​വ​സ്ഥ​യും ക​ണ്ടു​വ​രു​ന്നു. ഇ​ത് ഹൈ​പ​റി​യോ​ഇ​സി​നി​ഫി​ലി​ക് സി​ൻ​ഡ്രോം എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഇ​സി​നോ​ഫി​ല്‍ അ​ള​വ് പെ​ട്ടെ​ന്ന് കു​റ​യു​ന്ന​തി​നു​ള്ള പ​രി​ഹാ​ര​മാ​ര്‍ഗ​ങ്ങ​ൾ ഉ​ട​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍, ഈ ​അ​വ​സ്ഥ വ​ള​രെ സാ​ധാ​ര​ണ​മ​ല്ല. ഏ​ത് പ്ര​യ​ക്കാ​രി​ലും ഇ​സി​നോ​ഫി​ല്‍ അ​ള​വ് വ​ർ​ധി​ക്കാം. സാ​ധാ​ര​ണ കു​ട്ടി​ക​ളി​ലും പ്രാ​യം കു​റ​ഞ്ഞ​വ​രി​ലു​മാ​ണ് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്.

ചി​കി​ത്സ

ഇ​സി​നോ​ഫി​ല്‍ കൗ​ണ്ട് ശ​രീ​ര​ത്തി​ല്‍ വ​ർ​ധി​ക്കു​ക​യും അ​നു​ബ​ന്ധ പ്ര​യാ​സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്‌​താ​ല്‍ കാ​ര​ണം ക​ണ്ടെ​ത്തേ​ണ്ട​താ​യു​ണ്ട്. ഇ​ത് ര​ക്ത​ത്തി​ല്‍ വ​ർ​ധി​ക്കു​ന്ന​തി​നു​ള്ള കാ​ര​ണം പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യും ക​ണ്ടെ​ത്തു​ക​യാ​ണ് ഏ​റ്റ​വും പ്ര​ധാ​നം.

കാ​ര​ണം ക​ണ്ടെ​ത്തി​യാ​ല്‍ ഇ​ത് പൂ​ര്‍ണ​മാ​യി മാ​റു​ന്ന​തു​വ​രെ തു​ട​ര്‍ച്ച​യാ​യ ചി​കി​ത്സ സ്വീ​ക​രി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്. ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​മ്പോ​ള്‍ മാ​ത്രം ചി​കി​ത്സ തേ​ടു​ക​യും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ത​ന്നെ ചി​കി​ത്സ​യി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്കു​ക​യും ചെ​യ്യു​ന്ന രീ​തി വി​ഫ​ല​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ദീ​ര്‍ഘ​കാ​ല ചി​കി​ത്സ ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

ഡോ. കാസിം കൊളക്കാടൻ
MBBS, MD, MRCP-UK, FRCP
Consultant Pulmonologist

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eosinophilia
News Summary - eosinophilia causes and treatment
Next Story