വെറുതെ മാസ്ക് ധരിച്ചാൽ മാത്രം മതിയാകില്ല; ഇതു കൂടി ശ്രദ്ധിക്കണം
text_fieldsകോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വൈറസ് ഒാരോരുത്തരുടെയും ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത പതിൻമടങ്ങ് വർധിച്ചിരിക്കുകയാണ്. ചുറ്റിലും വൈറസിെൻറ സാന്നിധ്യം അത്രമേൽ അധികമായതിനാൽ അതിജാഗ്രത പുലർത്തിയാൽ മാത്രമാണ് രോഗത്തിൽ നിന്ന് രക്ഷ നേടാനാകുക. പൊതുസ്ഥലങ്ങളിൽ വൈറസ് എത്തുന്നത് തടയാനും അവിടങ്ങൾ എത്തിപ്പെട്ട വൈറസ് വ്യക്തികളുടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാനും ലോകത്ത് രോഗ വ്യാപനം ഉണ്ടായ സ്ഥലങ്ങളിലെല്ലാം മാസ്ക് ധരിക്കുന്നത് ഒരു പതിവായിട്ടുണ്ട്. എന്നാൽ, അതിവേഗം പടരുന്ന വൈറസിെൻറ പുതിയ വക ഭേദങ്ങളെ തടയാൻ സാധാരണ രീതിയിൽ ഒരു മാസ്ക് മുഖത്തു വെച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
മാസ്കു കൊണ്ടുള്ള പ്രയോജനം പരമാവധി ലഭിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുക തന്നെ വേണം. മാസ്കിെൻറ പ്രയോജനം രണ്ട് കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ചേർച്ചയും ചോർച്ചയുമാണത്.
ചേർച്ചയും ചോർച്ചയും
മാസ്ക് മുഖത്തോട് ചേർന്നിരിക്കണം. മുഖത്തോട് ചേർന്നിരിക്കാൻ ശരിയായ അളവിലുള്ള മാസ്കാണെന്ന് ആദ്യം ഉറപ്പു വരുത്തണം. നോസ് വയറുള്ള മാസ്കോ പ്രത്യേകം നോസ് ക്ലിേപ്പാ ഇതിനായി ഉപയോഗിക്കാം.
മൂക്കിെൻറ പാലത്തിനു മേൽ അമർത്തി വയ്ക്കാവുന്ന നേർത്ത ലോഹകമ്പിയാണ് നോസ് വയർ. മാസ്ക് ഉപയോഗിക്കുമ്പോൾ കണ്ണടയിൽ മഞ്ഞു മുടുന്ന പ്രശ്നത്തിനും നോസ്വയറോ ക്ലിപ്പോ ഒരു പരിഹാരമാണ്.
മാസ്കിന് മുകളിൽ ധരിക്കാവുന്ന മാസ്ക് ഫിറ്റർ അല്ലെങ്കിൽ മാസ്ക് ബ്രേസ് ഇപ്പോൾ ലഭിക്കും. ഇത്തരം മാസ്ക് ബ്രേസുകൾ മാസ്ക് മുഖത്തോട് ചേർന്ന് നിലക്കാൻ സഹായിക്കും.
ചോർച്ചയാണ് മാസ്ക് ധരിക്കുേമ്പാൾ ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യം. മാസ്ക് ധരിക്കുേമ്പാൾ കണ്ണടയിൽ മഞ്ഞുമൂടുന്നത് മാസ്കിലൂടെയല്ലാതെ വായു പുറത്തുവരുന്നതുകൊണ്ടാണ്. സർജിക്കൽ മാസ്കുകളുടെ അരികിലൂടെയും ഇത്തരത്തിൽ വായു ചോരും. വൈറസ് കലർന്ന് വായു നിങ്ങൾക്കുള്ളിലെത്താനും നിങ്ങൾ രോഗവാഹകനാണെങ്കിൽ നിങ്ങളിൽ നിന്ന് വൈറസ് പുറത്തു വരാനും ഇൗ വായു ചോർച്ച കാരണമാകും.
ശരിയായ വിധത്തിൽ മാസ്ക് മുഖത്തോട് ചേർന്ന് നിന്നാൽ വായു ചോർച്ച പരിഹരിക്കാം. മൂക്കിെൻറ വശങ്ങളിലൂടെയും കവിളിെൻറ ഭാഗത്തു കൂടെയുമാണ് ഏറെയും മാസ്കുകൾ ചോരുന്നത്.
സർജിക്കൽ മാസ്കുകളുടെ ചോർച്ച തടയാൻ അമേരിക്കയിലെ സെേൻറർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) നിർദേശിക്കുന്ന രീതിയാണ് നോട്ടിങ് ആൻഡ് ടക്കിങ്. മാസ്കിെൻറ അധികമുള്ള ഭാഗം മടക്കി വെക്കുക, അധികമുള്ള ചരട് കെട്ടി വയ്ക്കുക എന്ന രീതിയാണിത്.
ചേർച്ച ഉറപ്പ് വരുത്തുന്നതിനായി മാസ്ക് ധരിച്ച ശേഷം കൈപ്പത്തി മാസ്കിെൻറ വശങ്ങളിൽ വച്ചു വായു ചോര്‍ന്നുപോകുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കുക. ചോർച്ച ഇല്ല എങ്കിൽ ഉച്ഛ്വാസവായു മാസ്കിനുള്ളിലൂടെ മാത്രം പുറത്തേക്ക് വരുന്നത് അറിയാൻ കഴിയും; ശ്വാസോച്ഛ്വാസത്തിനു അനുസരിച്ചു മാസ്ക് ഉയരുകയും താഴുകയും ചെയ്യും.
ഇരട്ട മാസ്ക്
മാസ്കിെൻറ കാര്യക്ഷമത ഉറപ്പുവരുത്തുന്ന ഘടകമാണ് അതിെൻറ അരിപ്പശേഷി. സ്രവകണികകളെ അരിച്ചു മാറ്റാനുള്ള കഴിവ് മാസ്കിെൻറ പാളികളുടെ എണ്ണത്തിനും ശേഷിക്കും അനുസരിച്ചാണ്. വൈറസ് അടങ്ങിയ സ്രവ കണികകളെ പുറത്തേക്കോ അകത്തേക്കോ കടത്തിവിടാത്ത വിധം പാളികൾ മാസ്കിന് വേണം.
ഇതിനായി ഇപ്പോൾ യു.എസിലെ സി.ഡി.സി നിർദേശിക്കുന്നതാണ് ഇരട്ട മാസ്ക്. പല പാളികളുള്ള ഒരു തുണി മാസ്കും ഒപ്പം സർജിക്കൽ മാസ്കുമാണ് (പുനരുപയോഗിക്കാനാകാത്ത തരം മാസ്കുമാകാം) ഈ ഇരട്ട മാസ്ക് രീതിയിൽ ഉപയോഗിക്കേണ്ടത്. തുണിമാസ്കിനു താഴെയാണ് സർജിക്കൽ മാസ്ക് ധരിക്കേണ്ടത്.
പല പാളികളുണ്ടെങ്കിലും തുണി മാസ്കിന് 51.4 ശതമാനം പ്രതിരോധം മാത്രമേ വൈറസിനെതിരെ ലഭിക്കുകയുള്ളൂവെന്നാണ് സി.ഡി.സി നടത്തിയ പഠനം പറയുന്നത്. നോട്ടിങ് ആൻഡ് ടക്കിങ് രീതിയിൽ ചരട് കെട്ടിയ സർജിക്കൽ മാസ്കിന് 77 ശതമാനം പ്രതിരോധവും സാധാരണ പോലെ ധരിക്കുന്ന സർജിക്കൽ മാസ്കിന് 56.1 ശതമാനം പ്രതിരോധവും വൈറസിനെതിരെ ഉള്ളൂവെന്നാണ് ആ പഠനം പറയുന്നത്. നോട്ടിങ് ആൻഡ് ടക്കിങ് രീതിയിൽ മാസ്ക് ധരിക്കുന്ന രീതിയുടെ വിഡിയോ ചുവടെ.
ചരട് കെട്ടിയ ശേഷം സർജിക്കൽ മാസ്ക് ധരിക്കുകയും മുകളിൽ പല പാളികളുള്ള തുണി മാസ്ക് ധരിക്കുകയും ചെയ്താൽ 85.4 ശതമാനം പ്രതിരോധം ഉറപ്പാക്കാം. അതുകൊണ്ട് ഇരട്ട മാസ്ക് ഇപ്പോൾ എല്ലാവരും നിർദേശിക്കുന്നത്.
എന്നാൽ ചില തരം മാസ്കുകൾ ഒന്നിന് മേൽ ഒന്നായി ഉപയോഗിക്കാൻ പാടില്ല. രണ്ട് സർജിക്കൽ മാസ്കുകൾ ഒന്നിനുമേൽ ഒന്നായും N95 മാസ്കിെൻറ കൂടെ മറ്റൊരു മാസ്കും ഉപയോഗിക്കാൻ പാടില്ല. N95 മാസ്ക് ധരിക്കുേമ്പാൾ അതു മാത്രമാണ് ധരിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.