കോന്നി മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്ക്; ഉദ്ഘാടനം സെപ്റ്റംബറിൽ
text_fieldsകോന്നി: മെഡിക്കൽ കോളജിെൻറ അക്കാദമിക് ബ്ലോക്കിെൻറ ഉദ്ഘാടനം സെപ്റ്റംബർ 15ന് മുമ്പ് നടത്തുമെന്ന് മന്ത്രി വീണ ജോർജ്.
അക്കാദമിക് ബ്ലോക്കിെൻറ പ്രവർത്തനം വിലയിരുത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി ഒന്നരമണിക്കൂറോളം ചെലവഴിച്ച് മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി ലാബുകളും ലെക്ചറർ റൂം, കോൺഫറൻസ് ഹാൾ, ലൈബ്രറി എന്നിവയും സന്ദർശിച്ചു.
അക്കാദമിക് ബ്ലോക്കിലെ വിവിധ ലാബുകളിലേക്കും വിവിധ കോൺഫറൻസ് ഹാളിലേക്കുള്ള ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവ എത്തിച്ചു. ഈ അധ്യയനവർഷം 100 എം.ബി.ബി.എസ് വിദ്യാർഥികൾക്ക് പ്രവേശനം നൽകുവാനാണ് ആരോഗ്യവകുപ്പ് ശ്രമം നടത്തുന്നത്. ഈ കാലയളവിൽ തന്നെ നാഷനൽ മെഡിക്കൽ കൗൺസിലിെൻറ സന്ദർശനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കോന്നി മെഡിക്കൽ കോളജിൽ ലക്ഷ്യ സ്റ്റാൻഡേർഡ് പ്രകാരം ലേബർ റൂം ഒരുക്കുന്നതിനായി മൂന്നരക്കോടിയുടെ ഭരണാനുമതി നൽകിയതായും മന്ത്രി പറഞ്ഞു. കൂടാതെ മെഡിക്കൽ കോളജിൽ സമ്പൂർണമായി ഈ ഹെൽത്ത് പദ്ധതി നടപ്പാക്കും.
അത് നടപ്പാക്കിക്കഴിഞ്ഞാൽ രോഗികൾക്ക് വീട്ടിലിരുന്ന് ഒ.പി ടിക്കറ്റെടുക്കാനുള്ള സൗകര്യം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. കെ.യു. ജനീഷ്കുമാർ എം.എൽ.എ, കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ, സ്പെഷൽ ഓഫിസർ അബ്ദുൽ റഷീദ്, നോഡൽ ഓഫിസർ ഡോ. ഹബീബ് നസീം, പ്രിൻസിപ്പൽ മിനി മറിയം, വൈസ് പ്രിൻസിപ്പൽ സെഫി ജോബ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.