സ്തനാർബുദ നിർണയ പദ്ധതിയുമായി രാജഗിരി ആശുപത്രി
text_fieldsആലുവ: അർബുദ ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രി ഒരുക്കുന്ന സ്തനാർബുദ നിർണയ പദ്ധതിക്ക് തുടക്കമായി. അർബുദ ചികിത്സയിലെ അസമത്വം ഒഴിവാക്കാം എന്ന സന്ദേശം ഉൾക്കൊണ്ടാണ് ‘അമ്മയോടൊപ്പം’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നടി അപർണ ബാലമുരളി പദ്ധതി ഉദ്ഘാടനം ചെയ്തു. ആശുപത്രിയും കീഴ്മാട്, എടത്തല ഗ്രാമപഞ്ചായത്തുകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞ ചെലവിൽ ചികിത്സിക്കാനുള്ള അവസരം ഉറപ്പാക്കുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.
മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. സഞ്ജു സിറിയക്, രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി. പി. ഓരത്തേൽ, സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ടി.എസ്. സുബി, റേഡിയോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. ടീന സ്ലീബ, എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.