സംഗീത സംവിധായകന് പിഴയീടാക്കിയത് അലോയ് വീലിനല്ല -മോട്ടോർ വാഹന വകുപ്പ്
text_fieldsതിരുവനന്തപുരം: മോഡിഫിക്കേഷനുകൾക്ക് മോട്ടാർ വാഹന വകുപ്പ് കനത്ത പിഴയീടാക്കുന്നതിനെ കുറിച്ചാണ് ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ ചർച്ച. അനാവശ്യമായി അധികൃതർ വാഹന ഉടമകളെ പിഴിയുകയാണെന്നാണ് വാഹന പ്രേമികളുടെ ആക്ഷേപം. ഇത്തരത്തിലുള്ള ആരോപണവുമായി സംഗീത സംവിധായകൻ സൂരസ് എസ്. കുറുപ്പും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
പിഴ രസീതിൻെറ ഫോട്ടോ ഉൾപ്പെടെയാണ് സൂരജ് ഫേസ്ബുക്കിൽ പ്രതിഷേധം അറിയിച്ചത്. കാറില്‍ അലോയി വീല്‍ പിടിപ്പിച്ചതിനാണ് പിഴ ലഭിച്ചതെന്നായിരുന്നു ഇദ്ദേഹത്തിൻെറ ആരോപണം.
എന്നാൽ, ഇത് തെറ്റായ പ്രചാരണമാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. അനുവദനീയമല്ലാത്തതും വായിക്കാൻ ബുദ്ധിമുട്ടുള്ളതുമായ നമ്പർ േപ്ലറ്റിനാണ് പിഴ ഈടാക്കിയത്. ഇത് അറിയാമായിരുന്നിട്ടും അലോയ് വീലിൻെറ പേര് പറഞ്ഞ് വകുപ്പിനെതിരെ വ്യാജ പ്രചാരണം നടത്തി എരിതീയിൽ എണ്ണയൊഴിക്കുകയാണ്.
ആടിന് പട്ടിയാക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണ്. എന്തായാലും താങ്കളുടെ ഈ സംവിധാന ശ്രമം പാളിപ്പോയതായി സന്തോഷപൂർവം അറിയിക്കുകായണെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.