ക്രൂയിസർ ബൈക്കുകളുമായി വീണ്ടും ബി.എം.ഡബ്യു
text_fieldsജയിംസ് ബോണ്ട് സിനിമകളിൽ പിയേഴ്സ് ബോർസൻ വില്ലൻമാരെ പിന്തുടരുന്ന രംഗങ്ങൾ സിനിമപ്രേമികൾ അത്ര പെട്ടെന്നൊന്നും മറക്കാൻ വഴിയില്ല. ചിത്രത്തിലെ ചടുലമായ സീനുകളാണ് സിനിമാപ്രേമികളിൽ ആവേശമുയർത്തിയതെങ്കിൽ വാഹനങ്ങളുടെ സാന്നിധ്യം വണ്ടിഭ്രാന്തൻമാർക്കും വിരുന്നൊരുക്കി. ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ വാഹനപ്രേമികളുടെ മനസിൽ ഇടംപിടിച്ച ക്രൂയിസർ മോട്ടോർ ബൈക്കുകളാണ് ബി.എം.ഡബ്യുവിേൻറത്.
ബോണ്ട് സിനിമകളിലുപയോഗിച്ച ആർ.1200സി 1997 മുതൽ 2004 വരെ വിപണിയിലുണ്ടായിരുന്നു. പിന്നീട് വിപണിയിൽ നിന്നും ആർ.1200 സി പിൻവലിക്കപ്പെട്ടതോടെ ബി.എം.ഡബ്യു ക്രൂയിസർ ബൈക്കുകളോടും വിട പറഞ്ഞു. 16 വർഷങ്ങൾക്കിപ്പുറം ആർ 18 എന്ന ക്രൂയിസർ ബൈക്കിലൂടെ വീണ്ടുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് പറയുകയാണ് ബീമർ. ക്രൂയിസർ ബൈക്കുകളുടെ തമ്പുരാനായ ഹാർലിയുടെ ഫാറ്റ്ബോയിയുമായി സാമ്യമുള്ള മോഡലാണ് ബി.എം.ഡബ്യു വിപണിയിലെത്തിക്കുക.
1936ലെ ക്രൂയിസർ ബൈക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഡിസൈൻ. പഴയ ബൈക്കുകളിൽ നിന്ന് പല ഘടകങ്ങളും ആർ 18 കടമെടുത്തിട്ടുണ്ട്. ബി.എം.ഡബ്യുവിെൻറ നിലവാരം നില നിർത്തി തന്നെയാണ് ബൈക്കിെൻറ നിർമാണം പൂർത്തികരിച്ചിരിക്കുന്നത്.
1802 സി.സിയുടെ ബിഗ് ബോക്സർ എന്ന് ബി.എം.ഡബ്യു വിളിക്കുന്ന എൻജിനാണ് കരുത്ത് പകരുന്നത്. 91 ബി.എച്ച്.പി പവർ 4750 ആർ.പി.എമ്മിൽ നൽകും. റെയിൻ, റോക്ക്, റോൾ എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളാണ് ബൈക്കിനുള്ളത്. സ്പോർട്ടിയായ മോഡ് റോളാണ്. 90 എം.എം മോണോഷോക്ക് സസ്പെൻഷൻ മുന്നിലും 40 എം.എം ഫോർക്ക് സെറ്റ്അപ് പിന്നിലും നൽകിയിരുന്നു. 14.5 ലക്ഷമാണ് യു.എസ് വിപണിയിലെ ബൈക്കിെൻറ ഏകദേശ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.