സെൽഫ് ഡ്രൈവിങ് ബൈക്കുകളുമായി ബി.എം.ഡബ്ല്യു
text_fieldsസ്വയം ഒാടുന്ന കാറുകൾക്ക് പിറകേ സെൽഫ് ഡ്രൈവിങ് ബൈക്കുകളും വിപണിയിൽ അവതരിക്കുന്നു. ജർമ്മൻ ഇരുചക്ര വാഹനനിർമ ാതാക്കളായ ബി.എം.ഡബ്ല്യുവാണ് സെൽഫ് ഡ്രൈവിങ് ബൈക്കുകൾ വിപണിയിലിറക്കുന്നത്. കമ്പനിയുടെ അഡ്വഞ്ചർ ബൈക്കായ R 1200 GS ആണ് സെൽഫ് ഡ്രൈവിങ് സാേങ്കതികതയുമായി പുറത്തിറങ്ങുക.
വാഹനം സ്റ്റാർട്ട് ചെയ്യാനും നിർത്താനും സൈഡ് സ്റ്റാൻഡിൽ ഇടാനുമെല്ലാം ബി.എം.ബ്യുവിെൻറ പുതിയ മോഡലിന് പരസഹായം ആവശ്യമില്ല. ഇക്കാര്യങ്ങളെല്ലാം തന്നെ ബൈക്ക് സ്വയം നിർവഹിക്കും. ജൈറോസ്കോപ്പ്സ്, മൾട്ടിപ്പിൾ കാമറ, റഡാർ ഒാേട്ടാണമസ് തുടങ്ങിയ നിരവധി അത്യാധുനിക സാേങ്കതികവിദ്യകളുടെ സഹായത്തോടെയാണ് ബി.എം.ഡബ്യുവിെൻറ പുതിയ ബൈക്കിെൻറ സഞ്ചാരം. എന്നാൽ, ബൈക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.
അമേരിക്കയിലെ ലാസ്വേഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലാണ് ബൈക്കിനെ ആദ്യമായി അവതരിപ്പിച്ചത്. ഒാേട്ടാണമസ് ബൈക്കുകളിലേക്കുള്ള കമ്പനിയുടെ ഒരു പ്രൊജക്ട് മോഡൽ മാത്രമാണ് പുതിയ വാഹനം. വൈകാതെ തന്നെ കമ്പനി ഇതിെൻറ പ്രൊഡക്ഷൻ മോഡൽ പുറത്തിറക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.