ബർഗ്മാെനന്താ കൊമ്പുണ്ടോ
text_fieldsഇരുചക്ര വാഹനങ്ങളിൽ മാക്സി സ്കൂട്ടറുകൾ എന്നൊരു വിഭാഗമുള്ളതായി കേൾക്കാത്തവരുേണ്ടാ. ഉണ്ടെങ്കിൽ അവർക്കുവേണ്ടി ചിലത് പറയാം. സാധാരണയിൽനിന്ന് വലുപ്പംകൂടിയ സ്കൂട്ടറുകളാണ് മാക്സി സ്കൂട്ടർ. ബൈക്കുകളുടെ ഫ്രെയിമിൽ പണിത സ്കൂട്ടറുകളെന്നും വേണമെങ്കിൽ വിളിക്കാം. 250 മുതൽ 850സി.സി വരെ എൻജിൻ കപ്പാസിറ്റി ഉള്ളവയാണിവ. എപ്രിലിയ മന 850, യമഹ ടി മാക്സ് 530, ഹോണ്ട എക്സ് എ.ഡി.വി, സുസുക്കി ബർഗ്മാൻ 650 തുടങ്ങി ബി.എം.ഡബ്ല്യൂ സി 400 എക്സ് വരെ പ്രശസ്തരായ മാക്സി സ്കൂട്ടറുകളാണ്.
വലുപ്പമുള്ള ശരീരവും ധാരാളം സ്റ്റോറേജ് സ്പേസും ഇവരുടെ പ്രത്യേകതകളാണ്. ഇത്തരമൊരു സ്കൂട്ടർ ഇന്ത്യയിലെത്തിച്ചാൽ വിൽപന സാധ്യത തുലോം തുച്ഛമായിരിക്കുമെന്ന തിരിച്ചറിവിലായിരുന്നു ഇതുവരെയും ബൈക്ക് നിർമാതാക്കൾ. പകരമെന്ത് എന്ന ചോദ്യത്തിന് കുഞ്ഞ് മറുപടിയുമായി എത്തിയിരിക്കുന്നത് സുസുക്കിയാണ്. അവരുടെ ബർഗ്മാൻ എന്ന മോഡലിെൻറ െചറിയ പതിെപ്പാരെണ്ണം ഇന്ത്യയിലെത്തിച്ചിരിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ 400, 650 സി.സി വിഭാഗത്തിലാണ് ബർഗ്മാൻ വരുന്നത്. ഇതിനെ വെട്ടിച്ചുരുക്കി 125സി.സിയാക്കിയാണ് ബർഗ്മാൻ സ്ട്രീറ്റ് എന്ന പേരിൽ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.
ഒറിജിനലുമായി വലിയ സാമ്യമില്ലെങ്കിലും രൂപ ഭാവങ്ങളിൽ വിദൂരഛായ കണ്ടെടുക്കാനാകും. 125സി.സിയിൽ അക്സസിലൂടെ സുസുക്കി സൃഷ്ടിച്ച ആധിപത്യം നിലനിർത്തുക എന്ന ലക്ഷ്യവും ബർഗ്മാനുണ്ട്. വലുപ്പംതന്നെയാണിവയുടെ പ്രത്യേകത. മുന്നിലും പിന്നിലും വശങ്ങളിലുംനിന്ന് നോക്കിയാൽ വലുപ്പമുള്ള സ്കൂട്ടറാണ് ബർഗ്മാൻ സ്ട്രീറ്റ്. മുന്നിലെ ഏപ്രണും ചെറിയ വിൻഡ് സ്ക്രീനും എൽ.ഇ.ഡി ഹെഡ്ലൈറ്റുകളും സ്കൂട്ടറിന് നല്ല ഭംഗി നൽകുന്നുണ്ട്. നിലവിലെ സ്കൂട്ടറുകളിൽ ഏറ്റവും മികച്ച കാഴ്ച നൽകുന്ന ഹെഡ്ലൈറ്റുകളാണിതിൽ.
സീറ്റുകളും പിന്നിലെ യാത്രക്കാർക്കുള്ള കൈപ്പിടികളുമെല്ലാം അൽപം തടിച്ചതാണ്. ടെയിൽ ൈലറ്റ് എൽ.ഇ.ഡിയാണ്. മൊത്തം ഡിജിറ്റലായ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററുകൾ വ്യക്തമായി വായിക്കാവുന്നതും രണ്ട് ട്രിപ് മീറ്ററുകളും ക്ലോക്കും ഉൾപ്പെടുന്നതുമാണ്. മാക്സി സ്റ്റൈലിങ് ആയതുകൊണ്ടുതന്നെ സ്റ്റോറേജിൽ ഒരുവിട്ടുവീഴ്ചക്കും സുസുക്കി തയാറായിട്ടില്ല. മുന്നിൽ രണ്ട് ലിറ്റർ കുപ്പി വരെ സൂക്ഷിക്കാൻ ഇടമുണ്ട്. മുന്നിലെ ഗ്ലൗ ബോക്സിൽ 12 വോൾട്ട് യു.എസ്.ബി ചാർജിങ് പോയിൻറുമുണ്ട്. സീറ്റിനടിയിലെ 21.5 ലിറ്റർ സ്ഥലത്ത് ഹെൽമെറ്റ് നിറഞ്ഞിരിക്കും. ഇൗ വിഭാഗത്തിലെ ഏറ്റവും വലിയ ബൂട്ടാണിതെന്ന് പറയാം. അലൂമിനിയത്തിൽ നിർമിച്ച കാൽ ചവിട്ടി ഭംഗിയുള്ളത്. അക്സസിൽ കാണുന്ന 124 സി.സി എയർ കൂൾഡ് എൻജിൻ 8.7 ബി.എച്ച്.പി കരുത്തും 10.2എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. 5.6 ലിറ്ററാണ് ഇന്ധന ടാങ്കിെൻറ ശേഷി. 53 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.
കൊെമ്പാന്നുമില്ലെങ്കിലും സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് അവഗണിക്കാനാവാത്തൊരു സ്കൂട്ടറാണ്. ഒരു ഗ്യാസ് കുറ്റിയൊക്കെ ഒന്നാകെ മുന്നിലെടുത്തുെവക്കാൻ സ്ഥലമുള്ളതും അക്സസിനെക്കാൾ അൽപം വില കുറവുള്ളതുമായ 125 സി.സി സ്കൂട്ടർ വേണമെന്നുള്ളവർക്ക് ബർഗ്മാനെ പരീക്ഷിക്കാം. വില 68,000 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.