ബീമറിെൻറ ജനപ്രിയൻ
text_fieldsലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ബി.എം.ഡബ്ല്യൂകളിലൊന്നാണ് ഫൈവ് സീരീസ്. ഒരുപക്ഷേ, എണ്ണത്തിൽകൂടുതൽ ത്രീ സീരീസുകൾ പുറത്തിറങ്ങാറുണ്ടെങ്കിലും ബീമർ ജീനുകൾ സമാസമം ചേർന്നിരിക്കുന്നത് ഫൈവ് സീരീസിലാണ്. ആഡംബരക്കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളുടെയും മുന്നിലേക്ക് ആദ്യമെത്തുന്ന രണ്ട് വാഹന നാമങ്ങളാണ് ബെൻസ്, ബി.എം.ഡബ്ല്യൂ എന്നിവ.
50 ലക്ഷം രൂപ മുടക്കാൻ േശഷിയുള്ള ഉപേഭാക്താവ് പെെട്ടന്ന് എത്തുന്നത് ബെൻസ് ഇ ക്ലാസ് ബി.എം.ഡബ്ല്യൂ ഫൈവ് സീരീസ് എന്നിവയിലേക്കായിരിക്കും. ഇവിടെയൊരു ചെറിയ ആശയക്കുഴപ്പം ഉണ്ടാകും. ബെൻസ് വേണോ ബി.എം.ഡബ്ല്യൂ വേേണാ എന്നതാണത്. നിങ്ങൾ ഡ്രൈവിങ് ആസ്വദിക്കുന്ന ആളാണോ എങ്കിൽ തീർച്ചയായും ബീമറിലേക്ക് േപായ്ക്കോളൂ. കാരണം, കാലുകൾക്ക് കീഴിൽ ഞെരിഞ്ഞമരുന്ന കരുത്ത് അവർക്ക് സ്വന്തമാണ്. ഇപ്പോഴത്തെ ബെൻസുകൾ കരുത്തിൽ ഒട്ടും പിറകിലല്ലെങ്കിലും പിൻസീറ്റിലിരിക്കുന്ന പക്വതയുള്ളവെൻറ കാറെന്ന പ്രതിച്ഛായ ഇനിയും വിട്ടുേപായിട്ടില്ല. ഇത്രയും വിശേഷങ്ങൾ പറഞ്ഞത് പുതിയ ഫൈവ് സീരീസിനെപ്പറ്റി വർണിക്കാനാണ്. ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും കരുത്തനും സുന്ദരനും ആധുനികനുമാണ് പുതിയ ഫൈവ്.
എേപ്പാഴും വല്യേട്ടനെ അനുകരിക്കാനുള്ള പ്രവണത അനുജന്മാർക്കുണ്ടാകും. ഫൈവ് സീരീസും ധാരാളമായി ഇങ്ങനെ ചെയ്തിട്ടുണ്ട്. സെവൻ സീരീസിൽനിന്ന് സ്വന്തമാക്കിയ ഒരുപാട് പ്രത്യേകതകളുമായാണ് പുത്തൻ ഫൈവിെൻറ വരവ്. ഇതിൽ കൗതുകമുള്ളൊരു കാര്യം വാഹനം സ്വയം പാർക്ക് ചെയ്യും എന്നതാണ്. ഒരു സ്ഥലത്തെത്തിയാൽ തനിക്ക് കിടക്കാനുള്ള ഇടം നിർണയിച്ച് സ്വയം ഒതുങ്ങിക്കൂടും. വേണമെങ്കിൽ പുറത്തുനിന്ന് നമുക്ക് റിമോട്ട് ഉപയോഗിച്ചും കാർ പാർക്ക് ചെയ്യാം. മറ്റൊരു പ്രത്യേകത ആംഗ്യങ്ങളുടെ ഉപയോഗമാണ്. ഉള്ളിലെ വിനോദ ഉപകരണങ്ങളിൽ പലതും കൈകളുടെ ചെറു ചലനങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കാം. ഉദാഹരണത്തിന് പാട്ട് കേൾക്കുേമ്പാൾ ശബ്ദം കൂട്ടണമെങ്കിൽ ചൂണ്ടുവിരൽ പ്രത്യക രീതിയിൽ കറക്കിയാൽ മതി. പുത്തൻ ഫൈവിന് മൂന്ന് വകഭേദങ്ങളാണുള്ളത്. സ്പോർട്ട് ലൈൻ, ലക്ഷ്വറി ലൈൻ, എം സ്പോർട്ട് എന്നിവ. മൂന്ന് ഡീസൽ, ഒരു പെട്രോൾ എൻജിനുകളുമുണ്ട്. എൻജിനുകളെടുത്താൽ അതിലും മൂന്ന് രീതിയിലുള്ളവ ഉണ്ടെന്ന് കാണാം. കരുത്ത് കുറഞ്ഞ 2.0 ലിറ്റർ 190 ബി.എച്ച്.പി നാല് സിലിണ്ടർ ഡീസൽ എൻജിനാണ് ആദ്യത്തേത്.
എം സ്പോർട്ടിൽ കരുത്തനായ 3.0 ലിറ്റർ 265 ബി.എച്ച്.പി ആറ് സിലിണ്ടർ ഡീസലാണുള്ളത്. മറ്റൊന്ന് 2.0 ലിറ്റർ 252 ബി.എച്ച്.പി പെട്രോൾ എൻജിനാണ്. എല്ലാത്തിലും ഒാേട്ടാമാറ്റിക് ഗിയർബോക്സുകളാണ്. എല്ലാ വകഭേദങ്ങളിലും അഡാപ്ടീവ് സസ്പെൻഷൻ നൽകിയതും ഇത്തവണത്തെ പ്രത്യേകതയാണ്. ഒാടുന്ന പ്രതലത്തിനനുസരിച്ച് സസ്പെൻഷൻ സ്വയം ക്രമീകരിക്കുന്ന രീതിയാണിത്. 360 ഡിഗ്രി കാമറ, നാല് മേഖലകളായി തിരിച്ച എ.സി, വിശാലമായ സൺറൂഫ്, എൽ.ഇ.ഡി ലൈറ്റുകൾ, ഉന്നത നിലവാരമുള്ള ലെതർ തുടങ്ങി ആഡംബരത്തികവാർന്ന പ്രത്യേകതകളാണ് വാഹനത്തിനുള്ളത്.
ഇ^ക്ലാസിലേതുപോലെ ലോങ് വീൽബേസ് തൽക്കാലം കമ്പനി അവതരിപ്പിക്കുന്നില്ല. പകരം സിക്സ് സീരീസ് ഗ്രാൻഡ് ടൂറിസ്മോ അടുത്തവർഷം വരും. ജി.എസ്.ടി ആനുകൂല്യത്തിൽ വില അൽപം കുറഞ്ഞിട്ടുണ്ട്. 49.9 മുതൽ 61.3 ലക്ഷംവരെ നൽകിയാൽ ഫൈവ് വീട്ടിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.