ബീമറിന്‍റെ ആറാമൻ
text_fieldsസാധാരണയായി ഒറ്റയക്കങ്ങളോടു താൽപര്യമില്ലാത്ത വാഹന നിർമാതാക്കളാണ് ബി.എം.ഡബ്ല്യൂ. ആദ്യകാലത്ത് കാറുകൾ നിർമിക്കുേമ്പാൾ മൂന്ന്, അഞ്ച്, ഏഴ് സീരീസുകളാണ് കമ്പനി ഉപയോഗിച്ചിരുന്നത്. എസ്.യു.വികൾക്ക് എക്സ് വൺ, എക്സ് ത്രീ, എക്സ് ഫൈവ് എന്നൊക്കെയായിരുന്നു പേര്. പിന്നീടവർ പതിയെ ഇരട്ട അക്കങ്ങളിലേക്കും കടന്നു. അങ്ങനെയാണ് ബി.എം.ഡബ്ല്യൂ സിക്സ് സീരീസ് പുറത്തിറക്കിയത്.
ബീമറിെൻറ ഏറ്റവും ജനപ്രിയമായ ഫൈവ് സീരീസിനും ആഡംബരത്തികവിെൻറ അവസാന വാക്കായ സെവൻ സീരീസിനും മധ്യേയാണ് സിക്സിെൻറ സ്ഥാനം. 2018ൽ സിക്സ് സീരീസിെൻറ ഏറ്റവും പുതിയ മോഡലായ ഗ്രാൻഡ് ടൂറിസ്മോ ബി.എം.ഡബ്ല്യൂ പുറത്തിറക്കിയിട്ടുണ്ട്. വലുപ്പവും ആഡംബരവും ഒത്തുചേർന്ന സിക്സ് സീരീസ് പ്രധാനമായും വെല്ലുവിളി ഉയർത്തുന്നത് ബെൻസിെൻറ ഇ ക്ലാസ് എക്സ്റ്റൻറഡ് വീൽബേസ് മോഡലിനാണ്.
രൂപത്തിൽ കൂപ്പേ വാഹനങ്ങളോടാണ് സിക്സ് സീരീസിന് സാമ്യം. പിൻഭാഗം താഴേക്ക് ഒഴുകിയിറങ്ങിയിരിക്കുന്നു. 3070 എം.എം വീൽബേസാണുള്ളത്. ഇപ്പോഴും ഇ ക്ലാസിനെക്കാൾ ഒമ്പത് എം.എം കുറവാണ് വീൽബേസ്. എൻജിൻ കൂടുതലായി ചൂടാവുേമ്പാൾ താനേ തുറക്കുന്ന തരത്തിലുള്ള ഗ്രില്ലുകളാണ് വാഹനത്തിന്. പിൻഭാഗം നന്നായി തടിച്ചിട്ടാണ്. വശങ്ങളിലേക്ക് കയറി നിൽക്കുന്ന ടെയിൽ ലൈറ്റുകൾ വലുപ്പമുള്ള പിൻഭാഗത്തിന് ചേരും. 610 ലിറ്റർ വരുന്ന ഭീമൻ ബൂട്ട് പിന്നിലെ സീറ്റ് മറിച്ചിട്ടാൽ പിന്നേയും വലുതാകും. നല്ല വലുപ്പമുള്ള സ്പെയർ വീൽ ഡിക്കിയിൽ ഇരിക്കുന്നത് ചെറിയ അസൗകര്യം സൃഷ്ടിച്ചേക്കാം.
വശങ്ങളിൽനിന്ന് നോക്കുേമ്പാൾ വലിയ വീലുകൾ ശ്രദ്ധയിൽപെടും. 15 സ്പോക്കുള്ള 18 ഇഞ്ച് അലോയ് വീലുകൾ സിക്സ് സീരീസിെൻറ വലുപ്പത്തിന് ചേരുന്നതാണ്. ഉള്ളിലെത്തിയാൽ ഏഴ് നക്ഷത്ര ഹോട്ടലുകളുടെ സൗകര്യമാണ്. ലോകോത്തര തുകലുകൊണ്ട് നിർമിച്ച സീറ്റുകൾ, പതുപതുപ്പുള്ള തലയണകൾ, ആകാശം വിശാലമായി കാണാൻ പകത്തിന് സൺറൂഫ് തുടങ്ങിയവയുണ്ട്. ആധുനികതയിലും സുരക്ഷയിലും സെവൻ സീരീസിന് സമാനമായ സൗകര്യങ്ങളാണ് നൽകിയിരിക്കുന്നത്. പിന്നിലെ യാത്രക്കാർക്ക് അതിവിശാലമായ ലെഗ്റും ലഭിക്കും.
മുന്നിലെ സീറ്റിൽ പിടിപ്പിച്ച രീതിയിൽ രണ്ട് വലിയ സ്ക്രീനുകളും നൽകിയിട്ടുണ്ട്. പിന്നിലെ സീറ്റുകൾ ഒമ്പത് ഡിഗ്രിവരെ ചരിക്കാൻ പറ്റും. ഇ ക്ലാസിൽ ഇത് 35 ഡിഗ്രിവരെ താഴും. നാല് മേഖലകളായി തിരിച്ച എ.സി ഒാരോ യാത്രക്കാർക്കും ആവശ്യപ്രകാരം ഉപയോഗിക്കാം. രണ്ട് ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. ഫൈവ് സീരീസിനേക്കാൾ ആറ് ബി.എച്ച്.പി കരുത്തും 50 എൻ.എം ടോർക്കും ഉൽപാദിപ്പിക്കാൻ വാഹനത്തിനാകും. 258 ബി.എച്ച്.പി കരുത്തും 400 എൻ.എം ടോർക്കുമാണ് സമ്പാദ്യം.
പൂജ്യത്തിൽനിന്ന് നൂറു കിലോമീറ്റർ വേഗമാർജിക്കാൻ 6.7 സെക്കൻഡ് മതി. എട്ട് സ്പീഡ് ഗിയർബോക്സാണ്. എയർ സസ്പെൻഷനുള്ള സിക്സ് സീരീസിലെ യാത്ര മേഘപ്പുറത്തേറിയതുപോല സുഖകരമായിരിക്കും. സ്പോർട്ട്, എക്കോ, കംഫർട്ട്, കംഫർട്ട് പ്ലസ് മോഡുകൾ വാഹനത്തിനുണ്ട്. ബി.എം.ഡബ്ല്യൂ ഫൈവ് സീരീസിനും സെവൻ സീരീസിനുമിടയിൽ ന്യായമായ വിലക്കൊരു ആഡംബ കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഇൗ ആറാം നമ്പരുകാരൻ. വില: 58.9 ലക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.