ബീമറിെൻറ കറുത്ത കുതിര, ബ്ലാക്ക് എഡിഷൻ എക്സ് സെവൻ
text_fieldsബി.എം.ഡബ്ലു സ്െപഷൽ എഡിഷൻ എക്സ് സെവൻ നിർമിക്കും. ഡാർക്ക് ഷാഡൊ എഡിഷൻ എന്നാണ് വാഹനത്തെ ബീമർ വിളിക്കുന്നത്. ലോകത്താകമാനം 500 എണ്ണം മാത്രമാണ് പുറത്തിറക്കുന്നത്. അമേരിക്കയിലെ കാലിഫോർണിയയിലുള്ള സ്പാർട്ടൻബർഗ് പ്ലാൻറിലാണ് വാഹനം നിർമിക്കുക. ഒാഗസ്റ്റിൽ നിർമാണം ആരംഭിക്കും.
പ്രത്യേക രൂപകൽപന വിഭാഗമായ ബി.എം.ഡബ്ലു ഇൻഡിവിജ്യുൽ ആണ് ഡാർക് എഡിഷനെ രൂപപ്പെടുത്തിയിരിക്കുന്നത്. പുതിയ വാഹനത്തിെൻറ ഏറ്റവും വലിയ പ്രത്യേകത േഫ്രാസൻ ആർട്ടിക് ഗ്രേ മെറ്റാലിക് പെയിൻറാണ്. ആദ്യമായാണ് കമ്പനി ഇങ്ങിെനാരു നിറം ഏതെങ്കിലുമൊരു മോഡലിന് നൽകുന്നത്.
അകത്തും പുറത്തുമെല്ലാം കറുത്തനിറമാണ് എക്സ് സെവന്. ഗ്രില്ല്, വശങ്ങളിലെ ഗ്ലാസുകൾ, ടെയിൽ പൈപ്പ്, എക്സ്ഹോസ്റ്റ് ഇങ്ങിനെ എല്ലാത്തിനും കറുപ്പിെൻറ ചന്തമാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.