ഒടുവിൽ കാലിഫോർണിയയിൽ സെഡ് 4 അവതരിച്ചു
text_fieldsനിരവധി ടീസറുകൾക്ക് ശേഷം മൂന്നാംതലമുറ സെഡ് 4നെ ഒൗദ്യോഗികമായി അവതരിപ്പിച്ച് ബി.എം.ഡബ്ലിയു. കാലിഫോർണിയയിൽ നടക്കുന്ന മോേട്ടാർ ഷോയിലാണ് കമ്പനി കാർ പുറത്തിറക്കിയത്. കഴിഞ്ഞ തലമുറ സെഡ് 4ൽ നിന്ന് വ്യത്യസ്തമായി സോഫ്റ്റ് ടോപ്പുമായാണ് പുതിയ കാർ പുറത്തിറിങ്ങുന്നത്.
ഇൗ വർഷം പുറത്തിറങ്ങിയ 8 സീരിസുമായി സെഡ് 4ന് ചെറുതല്ലാത്ത സാമ്യമുണ്ട്. ബി.എം.ഡബ്ലിയുവിെൻറ തനത് കിഡ്നി ഗ്രില്ലും ഒാവൽ ആകൃതിയിലുള്ള ഹെഡ്ലാമ്പും ചേരുേമ്പാൾ സ്റ്റൈലിഷാണ് മുൻവശം. കമ്പനിയുടെ പാരമ്പര്യം കൈവിടാതെയാണ് ഡേ ടൈം റണ്ണിങ് ലൈറ്റിെൻറയും ഡിസൈൻ. എന്നാൽ ഫിയറ്റിെൻറ 124 സ്പൈഡർ, കിയ സ്റ്റിങർ എന്നിവയുമായി സാമ്യമുള്ളതാണ് സെഡ് 4 എന്ന് ചിലർക്ക് ആക്ഷേപമുണ്ട്. പക്ഷേ പിൻവശത്തിെൻറ ഡിസൈൻ കിടിലനാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.
ബി.എം.ഡബ്ലിയുവിെൻറ എല്ലാ കാറുകളിലും കാണുന്ന രീതിയിലുള്ള ഇൻറീരിയറാണ് സെഡ് 4നും. ത്രീസ്പോക് സ്റ്റിയറിങ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെേൻറഷൻ ക്ലസറ്റർ, സെൻറർ കൺസോളിൽ സിൽവറിെൻറ സാന്നിധ്യം എന്നിവയെല്ലാമാണ് അകത്തളത്തെ പ്രധാന പ്രത്യേകതകൾ. ത്രീ ലിറ്റർ ഇൻലൈൻ സിക്സ് സിലിണ്ടർ എൻജിനാണ് സെഡ് 4െൻറ ഹൃദയം. 340 ബി.എച്ച്.പി പവർ എൻജിനിൽ നിന്ന് പ്രതീക്ഷിക്കാം. 4.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.